പതിമൂന്നാം വയസ്സില്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് പ്രശസ്ത ടിവി അവതാരകയും മാധ്യമപ്രവര്‍ത്തകയുമായ സൈറ ഖാന്. പതിമൂന്നാം വയസ്സില്‍ തന്റെ റൂമിലേക്ക് കടന്നുവന്ന ബന്ധുതന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നായിരുന്നു സൈറയുടെ വെളിപ്പെടുത്തല്‍.
ഈ സത്യം വെളിപ്പെടുത്തിയതില്‍ തനിക്ക് കുറ്റബോധം ഇല്ലായെന്നും ഇത്തരം അനുഭവങ്ങള്‍ മറ്റ് സ്ത്രീകള്‍ക്ക് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മടികൂടാതെ പങ്കുവായ്ക്കണമെന്നും സൈറ പറയുന്നു. ഇത് കാണുന്ന സ്ത്രീകള്‍ക്ക് ആര്‍ക്കെങ്കിലും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ തുറന്നു പറയാന്‍ പ്രചോദനമാകട്ടെയെന്നും സൈറ പറയുന്നു. തനിക്ക് എല്ലാ സപ്പോര്‍ട്ടും തന്ന ഭര്‍ത്താവിനോടും കുടുംബത്തിനോടും വളരെയധികം നന്ദിയുണ്ടെന്നും സൈറ ഖാന് കൂട്ടിച്ചേര്‍ത്തു.
Post Your Comments