
അതിര് വിടുന്ന ആരാധക ശല്യത്തില്‍ വലഞ്ഞിരിക്കുകയാണ് ബോളിവുഡിലെ സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍. സല്‍മാന്റെ ഭാര്യയാണ് താനെന്ന് അവകാശപ്പെട്ടു കൊണ്ട് ഒരു യുവതി രംഗത്ത്. സല്‍മാന്‍ ഖാന്റെ ഫ്ളാറ്റിലേക്ക് യുവതി അതിക്രമിച്ചു കയറാന്‍ ശ്രമിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം. സല്‍മാന്‍ ആ സമയത്ത് ഫ്ളാറ്റില്‍ ഉണ്ടായിരുന്നില്ല.
ബാന്ദ്രയിലെ വസതിയിലാണ് യുവതിയുടെ അതിക്രമം. ഫ്ളാറ്റിന്റെ മുന്‍വശത്തെ വാതിലിനടുത്തേക്ക് യുവതി നടന്നപ്പോള്‍ അലാറം മുഴങ്ങുകയും സുരക്ഷാ ജീവനക്കാര്‍ ഓടിയെത്തുകയും ചെയ്തു. താന്‍ സല്‍മാന്റെ ഭാര്യയാണെന്നും അകത്തേക്ക് കയറ്റിവിടണം എന്നു പറഞ്ഞ് യുവതി വീടിന് മുന്‍പില്‍ ബഹളം വച്ചു. തുടര്‍ന്ന് യുവതിയെ ഗേറ്റിന് പുറത്താക്കി വാതിലടച്ചു.
കാമുകിയാണെന്നും ഭാര്യയാണെന്നും അവകാശപ്പെട്ട് ഇതിന് മുന്‍പും സല്‍മാനെതിരെ സ്ത്രീകള്‍ രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ യുവതിക്കെതിരെ താരം പോലിസില്‍ പരാതി നല്‍കിയില്ല.
സല്‍മാന്‍ ഏകനായി ജീവിക്കുന്നതിന്‍റെ കാരണം ഇതാണ് ; അതിശയത്തോടെ ആരാധികമാരും!
Post Your Comments