ബോളിവുഡ് താര സുന്ദരി ഐശ്വര്യ റായിക്ക് മറ്റൊരു ബോളിവുഡ് സുന്ദരി രേഖ എഴുതിയ കത്താണ് ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുന്നത്.വളരെ വികാരഭരിതമായാണ് രേഖ കത്ത് എഴുതിയിരിക്കുന്നത്.
നീ പറഞ്ഞതെന്തെന്ന് ചിലപ്പോള്‍ ആളുകള്‍ മറന്നേക്കും നീ ചെയ്തതും ആളുകള്‍ മറന്നേക്കും, പക്ഷെ നിങ്ങള്‍ അവരെ എത്ര മാത്രം സ്പര്‍ശിച്ചിരിക്കുന്നുവെന്നുളളത് അവര്‍ ഒരിക്കലും മറക്കില്ല. ധൈര്യമാണ് എല്ലാ ഗുണങ്ങളിലും ഏറ്റവും പ്രധാനമെന്നതിന് ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് നീ. കാരണം ധൈര്യമില്ലെങ്കില്‍, നിങ്ങള്‍ക്ക് തുടര്‍ച്ചയായി മറ്റേതെങ്കിലും സത്പ്രവൃത്തികള്‍ ചെയ്യാന്‍ കഴിയില്ല.
നിന്റെ മനഃശക്തിയും ഊര്‍ജ്ജവും നീ സംസാരിച്ച് തുടങ്ങുന്നതിന് മുന്‍പേ തന്നെ നിന്നെ പരിചയപ്പെടുത്തും. നീ സ്നേഹിക്കുന്ന കാര്യങ്ങളെ നീ പിന്തുടര്‍ന്നു. ആളുകള്‍ക്ക് നിന്നില്‍ നിന്നും കണ്ണെടുക്കാന്‍ തോന്നാത്ത വിധം ഭംഗിയായി നീ അത് ചെയ്തു. നമ്മള്‍ എടുക്കുന്ന ശ്വാസത്തിന്റെ കണക്കനുസരിച്ചല്ല ജീവിതം അളക്കുന്നത് മറിച്ച് നമ്മള്‍ ശ്വാസമെടുക്കുന്ന നിമിഷങ്ങളെ വച്ചാണ്.
നീ ഏറെ ദൂരം മുന്നോട്ട് പോയിരിക്കുന്നു. ഒരു പാട് പ്രതിസന്ധികള്‍ സഹിച്ച് അവ തരണം ചെയ്ത് ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉദിച്ചുയര്‍ന്നിരിക്കുന്നു. എനിക്ക് എഴുതാന്‍ വാക്കുകള്‍ മതിയാകുന്നില്ല. ചന്ദ്രനെ പോലെ മുഖമുള്ള ആ കൊച്ചു പെണ്‍കുട്ടി, അവളെ ആദ്യം കണ്ട മാത്രയില്‍ തന്നെ എന്റെ ശ്വാസം കവര്‍ന്നതെങ്ങനെയെന്ന്. നിനക്ക് ലഭിച്ച ഓരോ വേഷത്തിനും ഏറ്റവും മികച്ചതായും അതിലധികവും നന്നായി നീ നല്‍കിയിട്ടുണ്ട്.
പക്ഷെ അതിലെനിക്കേറെ അരുമയായ കഥാപാത്രം ആരാധ്യയെന്ന ആഹ്ലാദ കൂടാരത്തിന്റെ എല്ലാം തികഞ്ഞ അമ്മയുടെതാണ്. സ്നേഹിച്ചുകൊണ്ടേയിരിക്കൂ, നിന്റെ മായാജാലം പരത്തൂ…ഐശ്വര്യ റായ് ബച്ചന്റെ രണ്ട് ദശാബ്ദങ്ങള്‍…ഒരുപാടു സ്നേഹം രേഖാ മാ – രേഖ കുറിച്ചു.
Post Your Comments