മമ്മൂട്ടി ആരാധകര്‍ക്ക് വലിയ രീതിയിലുള്ള ആവേശം നല്കുന്ന ഒന്നായിരുന്നു കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്, ആട് 2 എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായകനായ മിഥുന് മാനുവല്‍ തോമസും കൂട്ടരുമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് പ്രഖ്യാപിച്ചത്, ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കാനിരുന്നത്.
എന്നാല്‍ കോട്ടയം കുഞ്ഞച്ചന് എന്ന ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും ഇതിനെതിരെ രംഗത്തെത്തിയാതോടെ കാര്യങ്ങള്‍ അപ്രതീക്ഷിത വഴിത്തിരിവിലേക്ക് നീങ്ങി. സിനിമയുടെ രണ്ടാം ഭാഗം നിർമിക്കാൻ ആവശ്യമായ റൈറ്റ്സ് നിയമപരമായി ആരും തങ്ങളിൽ നിന്നും വാങ്ങിയിട്ടില്ലെന്നായിരുന്നു കോട്ടയം കുഞ്ഞച്ചന് എന്ന നിര്‍മ്മാതാവിന്റെ പ്രതികരണം. ആദ്യ ഭാഗത്തിന്റെ പോസ്റ്ററുകള്‍ വീണ്ടും ഉപയോഗിച്ചത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങുമെന്നും നിര്‍മ്മാതാവ് അറിയിച്ചു.
കോട്ടയം ചെല്ലപ്പനെന്നോ കോട്ടയം കുഞ്ഞപ്പനെന്നോ മറ്റ് പേര് ഉപയോഗിച്ചു സിനിമ നിർമിക്കൂ എന്നായിരുന്നു സംവിധായകൻ സുരേഷ് ബാബുവിന്റെ പ്രതികരണം.മമ്മൂട്ടിയെ ഇവര്‍ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഇവര്‍ വ്യക്തമാക്കി.
കോട്ടയം പശ്ചാത്തലമായുള്ള മറ്റൊരു മമ്മൂട്ടി ചിത്രം തയ്യാറാക്കുമെന്നും കോട്ടയം കുഞ്ഞച്ചന് ഉപേക്ഷിച്ചതായും നിര്‍മ്മാതാവ് വിജയ് ബാബു അറിയിച്ചു.
Post Your Comments