മുപ്പതു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകന് ജിജോ പുന്നൂസ് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. ഇന്ത്യയിടെ ആദ്യ ത്രീഡി ചിത്രം ഒരുക്കിയ സംവിധായകനാണ് ജിജോ പുന്നൂസ്. മൈ ഡിയര്‍ കുട്ടിച്ചാത്തനു ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി രാജ്യാന്തര പ്രോജക്ടുമായി അദ്ദേഹം വീണ്ടും എത്തുന്നതായി വാര്‍ത്ത.
എണ്‍പതുകളില്‍ മലയാളികളുടെ മനസ്സുകളില്‍ നിറഞ്ഞുനിന്ന പേരുകളായിരുന്നു നവോദയാ ഫിലിംസും ജിജോ പൂന്നൂസും. ഇന്ത്യയിലെ ആദ്യത്തെ ത്രിഡി സിനിമയായ മൈ ഡിയര്‍ കുട്ടിച്ചാത്തനും ആദ്യമായി ഇന്ത്യയില്‍ തദ്ദേശിയമായി നിര്‍മിച്ച 70 എംഎം സിനിമയായ പടയോട്ടവും സംവിധാനം ചെയ്തതു ജിജോയാണ്. പടയോട്ടം 1982ലും കുട്ടിച്ചാത്തല് 84ലും റിലീസ് ആയി. കുട്ടിച്ചാത്തന് മികച്ച കുട്ടികള്‍ക്കുള്ള സിനിമയെന്ന ദേശീയ അവാര്‍ഡും സ്വന്തമാക്കി. ഈ രണ്ടു സിനിമകളും നിര്‍മിച്ചതു നവോദയ ഫിലിംസാണ്. നവോദയ അപ്പച്ചന്റെ മൂത്തമകനാണ് ജിജോ പുന്നൂസ്. പടയോട്ടമെന്ന സിനിമയില്‍ പ്രേം നസീര്‍, മധു, തിക്കുറിശി, മമ്മൂട്ടി, മോഹന്‍ലാല്‍, ശങ്കര്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് അണിനിരന്നത്. മൂന്നു ദശാബ്ദത്തോളം സിനിമയില്‍നിന്നു വിട്ടുനിന്ന അദ്ദേഹം ചുണ്ടന് വള്ളങ്ങളുടെ കഥയുമായി വീണ്ടും എത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍
Post Your Comments