CinemaHollywoodNEWS

ടൈറ്റാനിക്കിലെ ജാക്കിനെ ക്ലൈമാക്സില്‍ ഇല്ലാതാക്കി; അതിന്‍റെ കാരണം ഇങ്ങനെ

ജെയിംസ് കാമറൂണിന്‍റെ ലോകോത്തര ചിത്രമാണ് ടൈറ്റാനിക്. ജാക്കിന്‍റെയും, റോസിന്‍റെയും ദുരന്ത പ്രണയകഥ പറഞ്ഞ ചിത്രം പ്രേക്ഷകര്‍ക്കുള്ളില്‍ ഇന്നും ഒരു വിങ്ങലാണ്. റോസിന്‍റെ കാമുകനായ ജാക്ക് മരിക്കുന്നതാണ് ചിത്രത്തിന്‍റെ ക്ലൈമാക്സ്. പ്രേക്ഷകര്‍ ഒരിക്കലും ആഗ്രഹിക്കാത്ത ഒന്നായിരുന്നു ജാക്കിന്റെ മരണം. ലോകത്തുള്ള എല്ലാ സിനിമാ പ്രേമികള്‍ക്കും ചിത്രത്തിന്റെ സംവിധായകനായ ജെയിംസ് കാമറൂണിനോട് ഒരേ സ്വരത്തില്‍ ചോദിക്കാനുള്ളതും അതാണ്, എന്തിനു താങ്കള്‍ ജാക്കിനെ റോസില്‍ നിന്നകറ്റി? ഒരു മാഗസിന് വേണ്ടി അനുവദിച്ച അഭിമുഖത്തില്‍ ഇങ്ങനെയൊരു ചോദ്യം ജെയിംസ് കാമറൂണിന് നേരിടേണ്ടി വന്നു. ജെയിംസ് കാമറൂണിന്‍റെ ഉത്തരവും വളരെ ലളിതമായിരുന്നു.

“ജാക്കിന്റെ മരണം ഒരു കലാപരമായ തെരഞ്ഞെടുപ്പായിരുന്നു തിരക്കഥയിലെ 147-ആം പേജിൽ ജാക്ക് മരിക്കുന്നു. ജാക്ക് ജീവിച്ചിരുന്നെങ്കിൽ ഈ ചിത്രം അർത്ഥശൂന്യമായേനെ. പ്രേക്ഷകര്‍ക്ക് ഇന്നും ജാക്കിനോട് ഇത്രമേല്‍ സ്നേഹം തോന്നുന്നത് ആ ക്ലൈമാക്സ് കൊണ്ടാണ്. ജാക്കിന്റെ മരണം സിനിമയ്ക്ക് അനിവാര്യമായിരുന്നു.”- ജെയിംസ് കാമറൂണ്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button