BollywoodGeneralNEWS

“എനിക്ക് നിന്നെ ഇത് പോലെ തിരികെ കിട്ടുമോ?” ; മകളോട് അമിതാഭ് ബച്ചന്‍

ബച്ചന്‍ കുടുംബത്തിലെ ശ്വേത നന്ദ തന്‍റെ നാല്‍പ്പത്തിനാലാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ അമിതാബ് ബച്ചന്‍ തന്‍റെ മകള്‍ ശ്വേതയുമൊന്നിച്ചുള്ള കുട്ടിക്കാല ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. പോസ്റ്റ്‌ ചെയ്തു കഴിഞ്ഞു ഒറ്റമണിക്കൂര്‍ കൊണ്ട് ഒന്നര ലക്ഷത്തോളം ലൈക്കാണ് ചിത്രത്തിന് ലഭിച്ചത്. “ശ്വേത ഐലവ് യു, നിന്നെ എനിക്ക് ഇതേ രൂപത്തില്‍ തിരികെ കിട്ടുമോ എന്നായിരുന്നു ചിത്രം പങ്കുവെച്ചുകൊണ്ടുള്ള അമിതാബ് ബച്ചന്‍റെ കുറിപ്പ്.

സൂപ്പര്‍ താരവും ശ്വേതയുടെ സഹോദരനുമായ അമിതാബ് പുത്രന്‍ അഭിഷേക് ബച്ചന്‍ നേരെത്തെ തന്നെ തന്റെ പ്രിയ സഹോദരിയ്ക്ക് പിറന്നാള്‍ സന്ദേശം അറിയിച്ചിരുന്നു. പ്രമുഖ വ്യവസായിയായ നിഖില്‍ നന്ദയെയാണ് ശ്വേത വിവാഹം ചെയ്തിരിക്കുന്നത്. തന്റെ മകളുടെ കുട്ടിക്കാല ചിത്രം പങ്കുവെച്ച് കൊണ്ടുള്ള ബിഗ്ബിയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വലിയ ചലനം സൃഷ്ടിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button