GeneralKollywoodNEWS

മോഹന്‍ലാലിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്; കാരണം വ്യക്തമാക്കി വിക്രം

മോഹന്‍ലാല്‍ എന്നാല്‍ ഏതു സിനിമാ മേഖലയിലുള്ളര്‍ക്കും ഒരു അത്ഭുത പ്രതിഭാസമാണ്. അഭിനയത്തിന്റെ വലിയ ഒരു റഫറന്‍സ് ആയ മോഹന്‍ലാലിന് തമിഴ്നാട്ടില്‍ വലിയ ആരാധക സംഘം തന്നെയുണ്ട്‌. തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിക്രത്തിന്റെ ഭാര്യ ഒരു കടുത്ത മോഹന്‍ലാല്‍ പ്രേമിയാണ്‌. ‘സ്കെച്ച്’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു വിക്രം കൊച്ചിയില്‍ വന്നപ്പോള്‍ താങ്കള്‍ മോഹന്‍ലാല്‍ എന്ന നടനെ എങ്ങനെ നോക്കി കാണുന്നുവെന്ന്? അവതാരകന്‍ ചോദിച്ചിരുന്നു.
മോഹന്‍ലാലിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്നായിരുന്നു വിക്രമിന്റെ മറുപടി, കാരണം മോഹന്‍ലാലിനെക്കുറിച്ച് എന്ത് പറഞ്ഞാലും, നിങ്ങള്‍ക്ക് മോഹന്‍ലാലിനെപ്പോലെയാകാന്‍ പറ്റുമോ എന്നാണ് തന്‍റെ ഭാര്യയുടെ ചോദ്യമെന്നും വിക്രം പറയുന്നു. ‘ഭ്രമരം’ പോലെയൊരു സിനിമ ചെയ്തു കാണിക്കാമോ എന്നിങ്ങനെയുള്ള വെല്ലുവിളിയുണ്ടാകുമെന്നും വിക്രം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button