തമിഴ് നടന് സൂര്യയും സംവിധായകന് കെ വി ആനന്ദും വീണ്ടും ഒന്നിക്കുകയാണ്. അയന്, മാട്രന്‍ എന്നി ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും കൈകോര്‍ക്കുന്ന സിനിമ ആക്ഷന്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്. ഇപ്പോള്‍ ചിത്രീകണം നടക്കുന്ന ശെല്‍വരാഘവന്റെ ‘NGK’ക്ക് ശേഷം ജൂണ്‍ മാസത്തോടെ സൂര്യ പുതിയ സിനിമയില്‍ ജോയിന്‍ ചെയ്യും.
ഇന്ത്യ, ബ്രസില്‍, യുഎസ്, ആസ്ത്രേലിയ, ആഫ്രിക്ക എന്നിങ്ങനെ പത്ത് രാജ്യങ്ങളിലായി ചിത്രീകരിക്കുന്ന സിനിമ സൂര്യയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മുതല്‍ മുടക്കേറിയ സിനിമയായിരിക്കുമെന്ന് കരുതപ്പെടുന്നു. ഹാരിസ് ജയരാജ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന സിനിമയുടെ താര നിര്‍ണ്ണയം നടക്കുന്നതേയുള്ളൂ.
Post Your Comments