ബോളിവുഡിലെ ജനപ്രിയ പ്രണയ ജോഡികളാണ് സിദ്ധാര്‍ഥ് മല്‍ഹോത്രയും ആലിയ ഭട്ടും. കരണ്‍ ജോഹറിന്റെ ‘സ്റ്റുഡന്റ് ഓഫ് ദി ഇയര്‍’ എന്ന സിനിമയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ ഇരുവരും അക്കാലം മുതലേ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
സിദ്ധാര്‍ഥിനെയും ആലിയയെയും നിശാ പാര്‍ട്ടികളിലും ഷോപ്പിംഗ് സ്ഥലങ്ങളിലും ഒന്നിച്ചു കണ്ടവരുണ്ട്. അവരുടെ സ്വകാര്യ ചിത്രങ്ങള്‍ എത്രയോ വട്ടമാണ് പപ്പരാസികളുടെ ക്യാമറകള്‍ ഒപ്പിയെടുത്തത്. എന്നാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ അത്ര പന്തിയല്ല എന്നാണ് സൂചന.
സിദ്ധാര്‍ഥ് അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖമാണ് അദ്ദേഹം ആലിയയുമായി വേര്‍പിരിഞ്ഞെന്ന സൂചന നല്‍കിയത്.
“എല്ലാം തികഞ്ഞ ഒരു പെണ്‍കുട്ടി എന്നൊന്നില്ല. അതൊരു വഞ്ചനയാണ്. അതുകൊണ്ടാണ് ഞാന്‍ ഇപ്പോഴും സിംഗിളായി തുടരുന്നത്” നടന് പറഞ്ഞു.
നടി ജാക്വലിന് ഫെര്‍ണാണ്ടസുമായി സിദ്ധാര്‍ഥ് അടുപ്പത്തിലാണെന്നും അക്കാരണം കൊണ്ടാണ് ആലിയയുമായുള്ള ബന്ധം തകര്‍ന്നതെന്നുമാണ് ചില ടാബ്ലോയിഡുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Post Your Comments