
തെന്നിന്ത്യന്‍ നടി ശ്രിയ ശരണ്‍ വിവാഹിതയായി. റഷ്യന്‍ സുഹൃത്തായ ആന്ദ്രേ കൊസ്ചീവാണ് വരന്. നടിയുടെ മുംബെയിലെ വസതിയില്‍ വച്ചു നടന്ന സ്വകാര്യ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മാര്‍ച്ച് 12ന് നടന്ന ചടങ്ങിനെ കുറിച്ച് ഇന്നാണ് വാര്‍ത്ത പുറത്തു വന്നത്.
ശ്രിയയുടെ അയല്‍ക്കാരായ മനോജ് ബാജ്പേയിയും ഭാര്യ ശബാനയും മാത്രമാണ് സിനിമാ രംഗത്ത് നിന്ന് വന്ന അതിഥികള്‍. ഹിന്ദു മതാചാരപ്രകാരം നടന്ന ചടങ്ങിനു മുന്നോടിയായി ഹ്രസ്വമായ പ്രീ വെഡ്ഡിങ്ങ് പാര്‍ട്ടിയും നടത്തിയിരുന്നു.
രജനികാന്തിന്റെ ശിവാജിയിലൂടെ പ്രശസ്തയായ ശ്രിയ ശരണ്‍ ദൃശ്യം സിനിമയുടെ ഹിന്ദി റീമേക്കിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. റഷ്യയിലെ ദേശിയ ടെന്നീസ് കളിക്കാരനായ കൊസ്ചീവിന് മോസ്ക്കോയില്‍ സ്വന്തമായി റസ്റ്റോറന്റ് ശൃംഖലയുണ്ട്.
Post Your Comments