സിനിമ ലോകത്തെ കാസ്റ്റിംഗ് കൌചിനെ കുറിച്ച് അടുത്തിടെ നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തെന്നിന്ത്യയില്‍ തുടങ്ങി ഹോളിവുഡില്‍ വരെയുള്ള നടിമാര്‍ അവസരങ്ങള്‍ക്കായി തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് പറയുകയുണ്ടായി. ബോളിവുഡ് നടി സന ഖാന്‍ ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്.
സ്രാവുകളോട് ഏറ്റുമുട്ടാതെ കടലില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് സന പറയുന്നു.
“സിനിമയില്‍ മോശം ആള്‍ക്കാര്‍ മാത്രമല്ല ഉള്ളത്, നല്ലവരും ഉണ്ട്. അതുകൊണ്ട് മോശം കാര്യങ്ങള്‍ അവഗണിച്ച് പ്രതിക്ഷയോടെ മുന്നോട്ട് പോകുകയാണ് ചെയ്യേണ്ടത്. ഏതെങ്കിലും ഒരാളുടെ പേര് പറഞ്ഞ് വിവാദമുണ്ടാക്കിയാല്‍, ആളുകള്‍ പിന്നെ ആ സംഭവത്തെ കുറിച്ച് മാത്രമായിരിക്കും പറയുക. നമ്മുടെ അഭിനയം അവര്‍ അവഗണിക്കും.” നടി പറഞ്ഞു.
സനയ്ക്ക് സഹപ്രവര്‍ത്തകരില്‍ നിന്ന് എന്തെങ്കിലും ദുരനുഭവമുണ്ടായിട്ടുണ്ടോ എന്നാ ചോദ്യത്തിന്, “ആദ്യ കാലങ്ങളില്‍’എന്നായിരുന്നു മറുപടി.
“എന്നെ പോലെ സിനിമാ മേഖലയ്ക്ക് പുറത്തു നിന്ന് വരുന്ന ആളുകള്‍ക്കാണ് ഇതുപോലുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ ഉണ്ടാകുക. ഇടനിലക്കാര്‍ നമ്മെ ഹോട്ടലുകളില്‍ കൊണ്ട് പോയി, അത് ചെയ്യണം ഇത് ചെയ്യണം എന്നൊക്കെ പറയും. അത്തരക്കാരെ തിരിച്ചറിയാന്‍ എനിക്ക് കുറെ മാസങ്ങളെടുത്തെന്ന് തന്നെ പറയാം. ” സന ഖാന്‍ കൂട്ടിച്ചേര്‍ത്തു.
വഴങ്ങിക്കൊടുക്കാത്തതിന്‍റെ പേരില്‍ കുറെ അവസരങ്ങള്‍ നഷ്ടമായെന്ന് പറയാനും നടി മടിച്ചില്ല.
” സോറി, ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല കാരണം നിങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി ഇത് ചെയ്തില്ല എന്നൊക്കെ കേള്‍ക്കേണ്ടി വരും. നിങ്ങള്‍ക്ക് എത്ര കണ്ട് കഴിവുണ്ടെങ്കിലും കഷ്ടപ്പെടാന്‍ തയ്യാറാണെങ്കിലും അവര്‍ക്ക് വേണ്ടത് കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സിനിമയില്‍ നിന്ന് ഒഴിവാക്കും. അതാണ് പൊതുവേ നടക്കുന്നത്”
സന ഖാന്‍ പറഞ്ഞു. സല്‍മാന്‍ ഖാനോടൊപ്പം അഭിനയിച്ച ജയ്ഹോ, അക്ഷയ് കുമാറിനോടൊപ്പം അഭിനയിച്ച ടോയ്ലറ്റ് എന്നിവയാണ് അവര്‍ ചെയ്ത പ്രധാന സിനിമകള്‍.
Post Your Comments