സിനിമയുടെ പ്രൊമോഷന് മാധ്യമങ്ങള്‍ വളരെ സഹായകമാണ്. കാണാന്‍ മറ്റു പ്രേക്ഷകനെ പ്രചോദിപ്പിക്കുന്ന രീതിയില്‍ റിവ്യൂ എഴുതുകയും മറ്റും ചെയ്തു സിനിമയെ വിജയിപ്പിക്കാന്‍ മാധ്യമമങ്ങള്ക്ക് കഴിയും. എന്നാല്‍ മലയാളത്തിലെ പ്രമുഖ മാധ്യമം സിനിമയുടെ ക്ലൈമാക്സും ട്വിസ്റ്റും ഉള്‍പ്പെടെയുള്ളവ റിവ്യുവില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധം ശക്തമാകുന്നു.മാതൃഭൂമിയാണ് ഇര എന്ന ചിത്രത്തിന്റെ റിലീസിനു പിന്നാലെ നല്കിയ റിവ്യൂവില്‍ ചിത്രത്തിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും വിശകലനം ചെയ്തിരിക്കുന്നത്. കഥ പുറത്ത് ആയതിനാല്‍ ചിത്രത്തിന്റെ വിജയത്തെ ബാധിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ ചിന്തിക്കുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മാതൃഭൂമിക്കെതിരെ ശക്തമായി പ്രതിഷേധിച്ച നിര്‍മ്മാതാവ് വൈശാഖ് ഇന്ന് മറ്റൊരു വീഡിയോയുമായി രംഗത്ത് എത്തിയിരി ക്കുകയാണ്.
നടനായ പ്രശാന്ത് അലക്സാണ്ടറെയാണ് വൈശാഖ് വീഡിയോയ്ക്കായി ഉപയോഗി ച്ചിരിക്കുന്നത്. മാതൃഭൂമി പത്രവുമായി ടോയിലേറ്റിലേക്ക് പോകുന്നതാണ് പ്രശാന്തും വൈശാഖും ചേര്‍ന്ന് ചെയ്തിരിക്കുന്ന വീഡിയോ. ഇര എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും പ്രശാന്ത് വീഡിയോയില്‍ പറയുന്നുണ്ട്.
എവരി ആക്ഷന്‍ ഹാസ് ആന്‍ ഈക്വല്‍ ആന്‍ഡ് ഓപ്പസിറ്റ് റിയാക്ഷന് എന്ന തലക്കെട്ടിലാണ് വൈശാഖ് തന്റെ ഫെയ്സ്ബുക്ക് പേജില്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇരയുടെ നിര്‍മ്മാതാക്കളില്‍ ഒരാളാണ് വൈശാഖ്. സിനിമാ മേഖലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് ഇര. പോസ്റ്റര്‍ ഇറങ്ങിയത് മുതല്‍ ചിത്രം പ്രമുഖ നടന്റെ ജീവിതവുമായി സാമ്യമുള്ളതായി വാര്‍ത്തകള്‍ വന്നിരുന്നു
Post Your Comments