ഒടിയന് മാണിക്യനായി വേഷ പകര്‍ച്ച നടത്തിയ മോഹന്‍ലാലിനെ കാണാന്‍ നിക്ക് ഉട്ട് എത്തി. ഒടിയന്റെ അവസാനഘട്ട ചിത്രീകരണം നടക്കുന്ന ഇപ്പോള്‍ പാലക്കാട് നടക്കുകയാണ്. ലൊക്കേഷനില്‍ എത്തിയ നിക്ക് നടന്റെ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു.
ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ഒടിയന് മലയാളത്തില്‍ അടുത്ത കാലത്ത് നിര്‍മിക്കപ്പെട്ട ഏറ്റവും ചെലവേറിയ ചിത്രമാണ്. പ്രകാശ് രാജ്, മഞ്ജു വാര്യര്‍, നരേന് എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പാലക്കാട്, വാരണാസി, തസ്രാക്ക്, പൊള്ളാച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് നടന്നത്.
വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരാവസ്ഥ ലോകത്തെ അറിയിച്ച പ്രശസ്ത ഫോട്ടോഗ്രാഫറാണ് നിക്ക് ഉട്ട്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തിയ അദ്ദേഹത്തെ കാണാന്‍ മമ്മൂട്ടി എത്തിയിരുന്നു. തുടര്‍ന്ന് ഇരുവരും പരസ്പരം ചിത്രങ്ങളെടുത്തു. ഇന്നലെ ഉച്ചയോടെയാണ് നിക്ക് പാലക്കാട്ടേക്ക് തിരിച്ചത്.
Post Your Comments