ഷൂട്ടിംഗ് തുടങ്ങിയ ചിത്രങ്ങള്‍ പല കാരണങ്ങള്‍ കൊണ്ട് ഉപേക്ഷിക്കപ്പെടാറുണ്ട്. എന്നാല്‍ തന്റെ കഥാപാത്രത്തെക്കള് പ്രാധാന്യം യുവ നടന് ലഭിക്കുന്നുവെന്ന് കണ്ടു മറ്റൊരു നായകന് സിനിമ ഉപേക്ഷിച്ചാലോ. അത്തരം ഒരു സംഭവമാണ് ചോദ്യം എന്ന ചിത്രം ഉപേക്ഷിക്കപ്പെട്ടതിന്റെ പിന്നില്‍.
കെഎസ് രവികുമാര്‍ ഒരുക്കിയ ആദ്യ ചിത്രമാണ് പുരിയാത പുതിര്‍. തമിഴില്‍ മികച്ച വിജയം നേടിയ ചിത്രം ചോദ്യം എന്ന പേരില്‍ മലയാളത്തില്‍ റീമേക്ക് ചെയ്യാന്‍ ജിഎസ് വിജയന് തീരുമാനിച്ചു. റഹ്മാനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. കൂടെവിടെ എന്ന ചിത്രത്തിന് ശേഷം റഹ്മാന്റെ കരിയറിലെ മികച്ച ചിത്രമായിരിക്കും ചോദ്യം എന്ന് പലരും പറഞ്ഞു. രൂപിണി നായികയായെത്തിയ ചിത്രത്തില്‍ ക്യാപ്റ്റന്‍ രാജുവും അശോകനും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തമിഴില്‍ ശരത്ത്കുമാര്‍ അവതരിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷമാണ് മോഹന്‍ലാലിന് നല്‍കിയത്. എന്നാല്‍ ഷൂട്ടിങ് പുരോഗമിക്കവെ ലാലിന്റെ വേഷത്തിന് പ്രധാന്യം കുറഞ്ഞ് പോയി എന്ന് മനസ്സിലാക്കുകയും ലാല്‍ സിനിമയില്‍ നിന്നും പിന്മാറുകയുമായിരുന്നു. ഒടുവില്‍ ചിത്രം ഉപേക്ഷിക്കപ്പെട്ടു.
മോഹന്‍ലാല്‍ നായകന്; പക്ഷേ..ആ ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു
Post Your Comments