
അന്ധമായ താര ആരാധന പലപ്പോഴും വിമര്‍ശന വിധേയമാകാറുണ്ട്. താരങ്ങളുടെ ഫ്ലെക്സിനു മുകളില്‍ കയറി നിന്ന് പലാഭിഷേകം ചെയ്യുന്നതും ഉയര്‍ന്ന കട്ട്ഔട്ടുകള്‍ ഉയര്‍ത്തുന്നതുമടക്കം അപകടകരമായ രീതിയിലുള്ള താരപ്രേമം പരിധി വിടാറുണ്ട്, എന്നാല്‍ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ ഒരു ആരാധകന് മോഹന്‍ലാലിനോടുള്ള ഇഷ്ടം പ്രകടമാക്കുന്നത് മോഹന്‍ലാലിനെപ്പോലും കൊതിപ്പിക്കുന്ന ചില കാര്യങ്ങള്‍ സൂക്ഷിച്ചു വെച്ചുകൊണ്ടാണ് കോട്ടയം കെ .എസ്.ആര്.ടി.സി ഡിപ്പോയിലെ ജീവനക്കാരനായ അഭിജിത്ത് ശ്യാം തന്റെ ഇഷ്ട താരത്തെ ഞെട്ടിച്ചത് .
മോഹന്‍ലാലിന്റെ പഴയകാല സിനിമകളുടെ പോസ്റ്ററുകള്‍, സിനിമാ ടിക്കറ്റുകള്‍, മോഹന്‍ലാലിന്റെ കല്യാണക്കുറി തുടങ്ങിയവ നിധി പോലെ സൂക്ഷിച്ചു വയ്ക്കുന്ന ഇദ്ദേഹം എട്ടാം വയസിലാണ് മോഹന്‍ലാലിന്റെ കടുത്ത ആരധകനാകുന്നത്. ‘ഭരത’ത്തിലെ പ്രകടനം കണ്ടാണ് താന്‍ മോഹന്‍ലാല്‍ ആരാധകന് ആയതെന്നും അഭിജിത്ത് പറയുന്നു.
അമൃത ടിവിയിലെ ലാല്‍ സലാം ഷോയില്‍ എത്തിയപ്പോഴായിരുന്നു മോഹന്‍ലാലിന്റെ കല്യാണക്കുറിയും സിനിമാ പോസ്റ്ററും പഴയ സിനിമകളുടെ ടിക്കറ്റുമൊക്കെ കാണിച്ച് മോഹന്‍ലാലിനെ ഞെട്ടിച്ചത്. ചിത്രം സിനിമയുടെ രണ്ടു രൂപ ബാല്‍ക്കണി ടിക്കറ്റ് വരെ ഇദ്ദേഹത്തിന്റെ കളക്ഷനിലുണ്ട്. തന്റെ കല്യാണക്കുറി ഉള്‍പ്പടെയുള്ള ഈ അമൂല്യ വസ്തുക്കള്‍ തനിക്ക് നല്‍കുമോ എന്നും മോഹന്‍ലാല്‍ ആരാധകനോട് ചോദിച്ചു.
Post Your Comments