മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രമായ കോട്ടയം കുഞ്ഞച്ഛന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്ന വിവരം കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ കോട്ടയം കുഞ്ഞച്ഛന്റെ രണ്ടാം ഭാഗം പുറത്തിറക്കുന്നതിനെതിരെ ആദ്യഭാഗത്തിന്റെ നിര്‍മ്മാതാവും സംവിധായകനും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.
തങ്ങളുടെ യാതൊരുവിധ അനുമതിയുമില്ലാതെയാണ് രണ്ടാം ഭാഗം ഇറങ്ങുന്ന വിവരം പ്രഖ്യാപിച്ചത്. കഥയുടേയും കഥാപാത്രങ്ങളുടേയും റൈറ്റ് ഞങ്ങളുടെ കയ്യില്‍ ഉള്ളപ്പോള്‍ വിജയ് ബാബു എങ്ങനെയാണ് ചിത്രം നിര്‍മ്മിക്കുമെന്നും നിര്‍മ്മാതാവ് എം മണി ഒരു മാധ്യമത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ചോദിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രൊഡക്ഷന്‍ മാനേജര്‍ വിളിച്ചിരുന്നു. എന്നാല്‍ ഇതുവരെ അനുമതി നല്‍കാതെ എങ്ങനെയാണ് ചിത്രം അനൗണ്‍സ് ചെയ്യുക. രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപന ചടങ്ങ് അറിയ്ക്കാന്‍ പോലും അവര്‍ മര്യാദ കാണിച്ചില്ലഎന്നും എം മണി പറയുന്നു. ”വര്‍ഷങ്ങള്‍ക്കിപ്പുറവും ചിത്രത്തിലെ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷക മനസ്സില്‍ ജീവിച്ചിരിക്കുന്നത് കൊണ്ടാണല്ലോ, രണ്ടാം ഭാഗം ഇറക്കാന്‍ ആളുകള്‍ തയ്യാറാകുന്നത്. എന്നിട്ടും, സംവിധായകന്‍ മിഥുന്‍ മാന്വവലോ, നിര്‍മ്മാതാവ് വിജയ് ബാബുവോ ഇക്കാര്യം സംസാരിക്കാന്‍ ആദ്യ ഭാഗത്തിന്റെ സംവിധായകന്‍ എന്ന നിലയില്‍ തന്നെ ഇതുവരെ സമീപിച്ചിട്ടില്ലയെന്നത് വേദനജനകമാണ്. മണി സാര്‍ നിയമപരമായി മുന്നോട്ട് നീങ്ങിയാല്‍ അതിനെ പിന്തുണയ്ക്കുമെന്നും” ചിത്രത്തിന്‍റെ സംവിധായകന്‍ ടി എസ് സുരേഷ് ബാബു വ്യക്തമാക്കി .
എന്നാല്‍ നിര്‍മ്മാതാവിനും സംവിധായകനും എതിര്‍പ്പുണ്ടെങ്കില്‍ കോട്ടയം കുഞ്ഞച്ചന്‍ എന്ന പേരു പിന്‍വലിക്കാമെന്ന് രണ്ടാം ഭാഗത്തിന്റെ നിര്‍മ്മാതാവായ വിജയ് ബാബു പറഞ്ഞു. മുട്ടത്ത് വര്‍ക്കിയുടെ നോവലിനെ ആധാരമാക്കി ഡെന്നീസ് ജോസഫ് തിരക്കഥയെഴുതി ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രമാണ് കോട്ടയം കുഞ്ഞച്ഛന്‍. 1990 മാര്‍ച്ചില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ രഞ്ജിനി, ഇന്നസെന്റ്, കെപിഎസ്.സി ലളിത, സുകുമാരന്‍, ബാബൂ ആന്റണി തുടങ്ങിയ ഒട്ടേറെ താരങ്ങള്‍ അഭിനയിച്ചിരുന്നു.
കോട്ടയം കുഞ്ഞച്ചനും പ്രാഞ്ചിയേട്ടനും ഒന്നിക്കുന്നു
Post Your Comments