Uncategorized

രജനികാന്തിന്റെ സിനിമകളോട് താൽപ്പര്യമില്ല അതുപോലെ തന്നെയാണ് രാഷ്ട്രീയ കാര്യത്തിലും ;കമൽ ഹാസൻ പറയുന്നു

മിഴ് നാട്ടിൽ സിനിമയും രാഷ്ട്രീയവും തമ്മിൽ വളരെ ചെറിയ അകലം മാത്രമാണുള്ളത്.തമിഴ്നാട് ഭരിച്ചിട്ടുള്ളവരിൽ ഏറെയും ചലച്ചിത്ര മേഖലയിലെ പ്രമുഖർ തന്നെയാണ്.ഇപ്പോൾ ഏറ്റവും പുതിയ വാർത്ത തമിഴ് സിനിമയിലെ രണ്ടു സൂപ്പർ സ്റ്റാറുകൾ രാഷ്ട്രീയ പ്രവേശനം നടത്തിയതാണ്.ഇരുവരും രണ്ടു പാർട്ടികളും ഉണ്ടാക്കിയെടുത്തു .

മുൻ തലമുറയിലെ എം ജി ആറും കരുണാനിധിയും തമ്മിൽ നടത്തിയ രാഷ്ട്രീയ പോരാട്ടം വീണ്ടും അരങ്ങേറുകയാണോ എന്ന സംശയം ജങ്ങൾക്ക് തോന്നി തുടങ്ങിയിരിക്കുന്നു. സിനിമയില്‍ എന്നത് പോലെ രാഷ്ട്രീയത്തിലും അതിന്റെ കാഴ്ചപ്പാടുകളിലും തമിഴ് സൂപ്പര്‍താരങ്ങളായ രജനീകാന്തും കമല്‍ഹാസനും വിഭിന്നരായിരിക്കുമെന്നതിന്റെ സൂചന ആദ്യം നല്‍കിയിരിക്കുന്നത് കമല്‍ഹാസനാണ്.

രജനിയില്‍ നിന്നും താന്‍ ഏറെ വ്യത്യസ്തനാണെന്ന് കമല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ രാഷ്ട്രീയം എന്താണെന്ന് അറിയില്ല. എന്നാല്‍ താന്‍ മതങ്ങളില്‍ വിശ്വസിക്കുന്നില്ല. അല്ലെങ്കില്‍ ഏതെങ്കിലും പ്രത്യേക മതത്തില്‍ മാത്രം വിശ്വസിക്കുന്നില്ല. എല്ലാ മതങ്ങളിലുമാണ് വിശ്വാസം.

Read also:സൂര്യയുടെ അടുത്ത സിനിമ ചിത്രീകരിക്കുന്നത് പത്ത് രാജ്യങ്ങളില്‍

ആത്മീയ രാഷ്ട്രീയമായിരിക്കും തന്റേതെന്ന് രജനി പറഞ്ഞിരുന്നു.എന്നാൽ അതിനോട് തീർത്തും വിയോജിക്കുകയാണ് കമൽ.അദ്ദേഹത്തിന്റെ സിനിമകളോടെ തനിക്ക് താല്പര്യമില്ല അതേപോലെയാണ് രാഷ്ട്രീയ കാര്യത്തിലെന്നും കമൽ പറഞ്ഞു.ഒരുപക്ഷേ രജനിക്കും ഈ നിലപാട് തന്നെയാകുമെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button