BollywoodNEWS

അപൂര്‍വ്വ രോഗം സ്ഥിരീകരിച്ച് ഇര്‍ഫാന്‍ ഖാന്‍

ബോളിവുഡിലെ പ്രമുഖ നടന്മാരില്‍ ഒരാളായ ഇര്‍ഫാന്‍ ഖാന്റെ രോഗത്തെക്കുറിച്ച് അദ്ദേഹം തന്നെ വ്യക്തമാക്കി. ട്വിറ്ററിലായിരുന്നു ഇര്‍ഫാന്‍റെ പ്രതികരണം. ന്യൂറോ എന്‍ഡ്രോക്രൈന്‍ ട്യൂമറാണെന്ന് ഇര്‍ഫാന്‍ പ്രേക്ഷകരോട് പങ്കുവെച്ചു. 

അവിചാരിതമായി സംഭവിക്കുന്ന കാര്യങ്ങളാണ് നമ്മളെ വളരാന്‍ സഹായിക്കുന്നത്. വയറിനുള്ളില്‍ ന്യൂറോ എന്‍ഡ്രോക്രൈന്‍ ട്യൂമറാണെന്ന് സ്ഥിരീകരിച്ചു. എനിയ്ക്കു ചുറ്റുമുള്ള സ്‌നേഹവും ശക്തിപ്പെടുത്തലുകളും പ്രതിക്ഷ നല്‍കുന്നുണ്ട്. ഞാനിപ്പോള്‍ വിദേശത്താണ്- ഇര്‍ഫാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു. ഈ രോഗത്തിന്റെ കൂടുതലായുള്ള വിവരങ്ങള്‍ അറിയണമെങ്കില്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യൂ,എല്ലാവരുടെയും പ്രാര്‍ത്ഥനകളും ആശംസകളും എനിക്കൊപ്പം ഉണ്ടാകണം- ഇര്‍ഫാന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button