ഒരു കാലത്ത് തെന്നിന്ത്യന്‍ നായികമാരില്‍ ഏറെ തിരക്കേറിയ നടിയായിരുന്നു ഗീത, മലയാളത്തിലും ഗീത നല്ല വേഷങ്ങളോടെടെ സജീവമായിരുന്നു. ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ ഭരതന് -എം.ടി- ടീമിന്റെ വൈശാലിയുടെ സെറ്റിലുണ്ടായ ഒരു അപകടത്തെക്കുറിച്ച് വിശദീകരിക്കുകയാണ് ഗീത.
“വൈശാലിയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുമ്പോള്‍ ബോട്ട് മുങ്ങി വെള്ളത്തിൽ വീണ് ഞാന്‍ മരിച്ചു എന്ന വാര്‍ത്ത പെട്ടന്നു തന്നെ പരന്നു. മൊബൈല്‍ ഫോണ്‍ ഇല്ലാത്ത ഇല്ലാത്ത കാലമായിരുന്നതിനാല്‍ വീട്ടുകാരും സുഹൃത്തുക്കളും സിനിമയിലുള്ളവരുമെല്ലാം ഭയപ്പെട്ട് ട്രങ്ക് കോള്‍ ബുക്ക് ചെയ്താണ് അന്ന് വിളിച്ചത്. സിനിമാക്കാരില്‍ ഒരാള്‍ക്ക് ആപത്ത് വന്നു എന്നു കേള്‍ക്കുമ്പോള്‍ കൂട്ടത്തോടെ എത്തുന്ന ഒരു കരുതല്‍ അന്ന് ഞാന്‍ നേരിട്ട് അനുഭവിച്ചു”- ഗീത
Post Your Comments