റോളുകൾക്ക് വേണ്ടി സംവിധായകർക്കും നിർമാതാക്കൾക്കും മറ്റുപലർക്കും മുമ്പിൽ വഴങ്ങിക്കൊടുക്കുന്ന സാഹചര്യങ്ങൾ സിനിമയിൽ സജീവമാണെന്ന് പല പ്രശസ്ത നടിമാരും തുറന്നു പറഞ്ഞിട്ടുണ്ട്.കാസ്റ്റിംഗ് കൗച്ച് ശക്തമായ സാഹചര്യത്തിൽ സീരിയലുകളിൽ ഈ രീതി കാണാൻ സാധിക്കില്ലെന്ന് സീരിയൽ താരം രേഖ.
ടെലിവിഷൻ സീരിയലുകളിൽ പുതിയ താരങ്ങളെ തിരഞ്ഞെടുക്കുന്നത് പലതവണ ഓഡിഷന് നടത്തിയാണ്. റോളുകള്‍ക്ക് വേണ്ടി അഡ്ജസ്റ്റ്മെന്റിന്റെ ആവശ്യമില്ല. യഥാര്‍ഥ പ്രതിഭയുണ്ടെങ്കില്‍, കുറുക്കുവഴികളുടെ ആവശ്യമില്ലെന്നാണ് വിശ്വാസമെന്നും ഒരു അഭിമുഖത്തില്‍ രേഖ പറഞ്ഞു.
Read also:തഗ്സ് ഓഫ് ഹിന്ദുസ്ഥാനൊപ്പം 2.0 റിലീസ് ചെയ്യരുതെന്ന് ആമിര്ഖാന്
പുതുമുഖങ്ങള്‍ക്ക് ഇഷ്ടം പോലെ അവസരങ്ങളാണുള്ളത്. കഴിവുണ്ടെങ്കില്‍ ഉയരങ്ങള്‍ കീഴടക്കാം. പുതിയ സീരിയലുകള്‍ക്കായി വരുന്ന പുതുമുഖങ്ങളെ ഞാന്‍ പലപ്പോഴും വിലയിരുത്താറുണ്ട്. ചിലരുടെ പ്രതിഭ കാണുമ്പോള്‍, എന്റെ ജോലി തന്നെ ഇല്ലാതാകുമോയെന്ന് ശങ്ക തോന്നും. പ്രേക്ഷകര്‍ എല്ലായ്പോഴും പുതിയ മുഖങ്ങളെ കാണാനാണ് ഇഷ്ടപ്പെടുന്നത്. ധാരാളം മീഡിയ ഹൗസുകള്‍ ഉള്ളതുകൊണ്ട് തന്നെ ഇഷ്ടം പോലെ പുതുമുഖങ്ങള്‍ക്ക് അവസരവുമുണ്ട്’ രേഖ പറയുന്നു.
Post Your Comments