GeneralMollywoodNEWS

ജീവിതത്തിലെ സംഘര്‍ഷഭരിതമായ നിമിഷങ്ങളെക്കുറിച്ച് ബാല

ഗായിക അമൃത സുരേഷുമായുള്ള വിവാഹമോചനം മാനസികമായി തളര്‍ത്തിയെന്നും, സംഘര്‍ഷഭരിതമായ അത്തരം സന്ദര്‍ഭങ്ങളെ തരണം ചെയ്യാന്‍ തന്നെ പഠിപ്പിച്ചത് നടന്‍ സുധീര്‍ കരമനയും, സൂപ്പര്‍ താരം അജിത്തുമാണെന്ന് നടന്‍ ബാല വ്യക്തമാക്കി. 

“ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ ഒട്ടേറെപ്പേര്‍ കരുത്തായി നിന്നുവെന്നും അദ്ദേഹം പറഞ്ഞു. സുധീര്‍ കരമനോട് വിഷമങ്ങള്‍ തുറന്നു പറഞ്ഞപ്പോള്‍ കൃത്യമായി വ്യായാമം ചെയ്യാനായിരുന്നു അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശം. അങ്ങനെ ചലഞ്ച് ഏറ്റെടുത്താണ് പത്ത് ദിവസത്തിനുള്ളില്‍ പതിനാലു കിലോ കുറച്ചത്. ആ സമയങ്ങളില്‍ ഒന്നും വാട്സ് ആപ്, ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഉപയോഗിച്ചില്ല.

അജിത്തിനെ സൂപ്പര്‍ താരമെന്ന നിലയില്‍ മാത്രമല്ല വ്യക്തി എന്ന നിലയില്‍ എനിക്ക് നന്നായി അറിയാം. അത്രയ്ക്കും നല്ല മനുഷ്യനാണ് അദ്ദേഹം. എന്നെ അദ്ദേഹത്തെ വീടിനു അടുത്ത് താമസിപ്പിക്കുകയും പിന്നീടു കൗൺസലിങ് നിര്‍ദ്ദേശിക്കുകയുമൊക്കെ ചെയ്തു. നിന്റെ കമ്മിറ്റ്മെന്റ് ദൈവത്തോടു മാത്രമാണെന്നും. ചില സത്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ കേള്‍ക്കാന്‍ ആളുണ്ടാവില്ലെന്നും അദ്ദേഹം എന്നോട് പറഞ്ഞിരുന്നു”.നേരെത്തെ ഒരു ടിവി പ്രോഗ്രാമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബാലയുടെ പ്രതികരണം. 

shortlink

Related Articles

Post Your Comments


Back to top button