CinemaGeneralLatest NewsTollywood

അനുഷ്ക ഷെട്ടി വിവാഹത്തെ കുറിച്ചും കുട്ടികളെ കുറിച്ചും മനസ് തുറക്കുന്നു

അമരേന്ദ്ര ബാഹുബലിയും ദേവസേനയും തമ്മിലുള്ള വിവാഹത്തിന് വേണ്ടി ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുകയാണ്. ഇരുവരും പ്രണയത്തിലാണെന്ന് മാധ്യമങ്ങള്‍ പലവട്ടം എഴുതിയെങ്കിലും സ്ഥിതീകരണമില്ല. തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് പ്രഭാസും അനുഷ്കയും പറയുന്നത്.

അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അനുഷ്ക വിവാഹത്തെ കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും മനസ് തുറന്നു.

“എനിക്ക് ഇരുപത് വയസുള്ളപ്പോഴാണ് ആദ്യമായി വീട്ടുകാര്‍ വിവാഹത്തെ കുറിച്ച് പറയുന്നത്. പക്ഷെ അത് അതിന്‍റേതായ സമയത്ത് നടക്കും. അക്കാര്യം അവര്‍ക്കും അറിയാം. അതിനുശേഷം വിവാഹത്തിന്‍റെ കാര്യം പറഞ്ഞ് അവര്‍ എന്നെ നിര്‍ബന്ധിച്ചിട്ടില്ല.” നടി പറയുന്നു.

വിവാഹത്തില്‍ വിശ്വാസമുണ്ടെന്നും കുട്ടികളെ ഒരുപാട് ഇഷ്ടമാണെന്നും അനുഷ്ക പറഞ്ഞു.

“മനസിന്‌ ഇഷ്ടപ്പെട്ട ഒരാളെ കണ്ടു മുട്ടിയാല്‍ എന്‍റെ വിവാഹം നടക്കും. പക്ഷെ അതിനു അതിന്‍റേതായ സമയമുണ്ട്. നിര്‍ബന്ധത്തിന് വഴങ്ങി ഞാന്‍ ഒന്നും ചെയ്യില്ല” തെന്നിന്ത്യന്‍ സുന്ദരി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button