അനുഷ്ക ആരെയാണ് വിവാഹം ചെയ്യുന്നതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ .പ്രഭാസ് അനുഷ്കയുടെ കഴുത്തില്‍ മിന്നുചാര്‍ത്തുമെന്നു പ്രചരിച്ച സാഹചര്യത്തില്‍ അനുഷ്ക തന്നെ അതിനെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. ഞാനും പ്രഭാസും തമ്മിലുള്ള പ്രണയത്തിന്റെ രസതന്ത്രം സ്ക്രീനില്‍ മാത്രമേയുള്ളൂവെന്നായിരുന്നു അനുഷ്കയുടെ തുറന്നു പറച്ചില്‍. ഇപ്പോഴിതാ വീണ്ടും തന്‍റെ വിവാഹകാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് താരം.
എനിക്ക് 20 വയസായപ്പോഴാണ് ആദ്യമായി വീട്ടുകാര്‍ വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ അത് അതിന്റെ സമയത്ത് നടക്കുമെന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. അത് വീട്ടുകാര്‍ക്കും അറിയാം.’
ഞാന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നുണ്ട്. അതിന്റെ സമയമാകുമ്ബോള്‍ എന്റെ ജീവിതത്തിലേക്കു ഒരാള്‍ എത്തുമെന്നും ഞാന്‍ വിശ്വസിക്കുന്നു- ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അനുഷ്ക പറയുന്നു.
Post Your Comments