തമിഴിലെ സൂപ്പർ സ്റ്റാർ രജനികാന്തിന്റെ മകൾ സൗന്ദര്യയുടെ മുൻ ഭർത്താവ് വിവാഹിതനായി.അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങിന്റെ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. 2010 ലായിരുന്നു സൗന്ദര്യയുടെയും അശ്വിന്റെയും വിവാഹം.കഴിഞ്ഞ ജൂണിൽ ഇരുവരും വിവാഹമോചനം നേടുകയും ചെയ്തു.ഇരുവർക്കും ഒരു കുട്ടിയുമുണ്ട്.
രജനിയെ നായകനാക്കി സൗന്ദര്യ സംവിധാനം ചെയ്ത ആനിമേഷന്‍ ചിത്രമായ ‘കൊച്ചടയാന്‍’ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2013ല്‍ കൊച്ചടയാന്റെ ഓഡിയോ പുറത്തിറക്കുന്ന വേദിയില്‍ വച്ച് സൗന്ദര്യയോട് കുടുംബ ജീവിതത്തിന് കൂടുതല്‍ ശ്രദ്ധ കൊടുക്കണമെന്നും സംവിധാനം പിന്നീട് പരിഗണിക്കാമെന്നും രജനി പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.രജനിയുടെ മൂത്തമകൾ ഐശ്വര്യയുടെ ഭർത്താവ് തമിഴിലെ യുവതാരം ധനുഷാണ് .
Leave a Comment