
വേദിയിൽ കാണികളെ അമ്പരപ്പിച്ച് ഒരു മോഡൽ എത്തി.രണ്ട് കുട്ടികളുടെ അമ്മ കൂടിയായ 34കാരിയായ ലാ ഓസ്ട്രജന്‍ നാല്പത് ഇഞ്ചാണ് കാലുകളുടെ നീളം. അഞ്ച് അടി 10 ഇഞ്ച് ഉയരമുണ്ട് ലായ്ക്ക്.എന്നാൽ തന്റെ ഈ നീണ്ട കാലുകളോടാണ് ഈ മോഡല്‍ നന്ദി പറയുന്നത്.
Read also:മരണശേഷമാണ് ശ്രീദേവിയുടെ ആ ആഗ്രഹം ബോണിക്ക് സഫലമാക്കാൻ കഴിഞ്ഞത്
ഒരുകാലത്ത് താന്‍ ഇഷ്ടപ്പെടാതിരുന്ന കാലുകള്‍ തന്നെ പിന്നീട് തന്നെ പ്രശസ്തയാക്കിയെന്ന് ലാ വിശ്വസിക്കുന്നു. സ്കൂള്‍ പഠനകാലത്ത് ഈ നീണ്ട കാലുകള്‍ ഒരു ഭാരമായിരുന്നു ലായ്ക്ക്. ആ കാലത്ത് നിരവധി പരിഹാസങ്ങൾ ഏറ്റുവാങ്ങി. പിന്നീടാണ് തന്റെ ശരീരത്തെ എങ്ങനെ സ്നേഹിക്കണമെന്ന് ലാ മനസിലാക്കിയത്. തുടര്‍ന്ന് ബോഡി ബില്‍ഡറായ ടോര്ബ്ജോണെ വിവാഹം കഴിച്ചു. ഇപ്പോള്‍ രണ്ട് പേരും ഇന്റര്‍നെറ്റില്‍ സ്റ്റാറാണ്. ഇവര്‍ക്ക് രണ്ട് പെണ്മക്കളാണുള്ളത്.ഈ സ്വീഡിഷ് മോഡലിന് ഇന്‍സ്റ്റഗ്രാമില്‍ 150,000 ഫോളോവേഴ്സ് ഉണ്ട്.
Post Your Comments