വര്‍ഷങ്ങളായി അഭിനയ രംഗത്ത് നിന്ന് വിട്ടുനിന്ന ശ്രീദേവി അടുത്ത കാലത്താണ് സിനിമയിലേക്ക് തിരിച്ചു വന്നത്. ഇംഗ്ലിഷ് വിംഗ്ലിഷിലെ ശ്രീദേവിയുടെ നായികാ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് വന്ന മോം എന്ന സിനിമയും വന്‍ ഹിറ്റായി. കരണ്‍ ജോഹര്‍ നിര്‍മിക്കേണ്ടിയിരുന്ന ശിധത്തിലാണ് നടി അടുത്തതായി അഭിനയിക്കേണ്ടിയിരുന്നത്. എന്നാല്‍ ശ്രീദേവി ആകസ്മികമായി വിട വാങ്ങിയതോടെ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. ശ്രീദേവിയുടെ പകരക്കാരിയെ കണ്ടെത്താന്‍ എളുപ്പമല്ലാത്തത് കൊണ്ട് കരണ്‍ ജോഹര്‍ പ്രോജക്റ്റ് ഉപേക്ഷിച്ചെന്നാണ് ഇടയ്ക്ക് കേട്ടത്. എന്നാല്‍ സിനിമ ഉപേക്ഷിച്ചിട്ടില്ലെന്നും സംവിധായകന് ലേഡി സൂപ്പര്‍സ്റ്റാറിന്റെ പകരക്കാരിയെ കണ്ടെത്തിയെന്നുമാണ് ഇപ്പോള്‍ ബോളിവുഡിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
അത് മറ്റാരുമല്ല, സാക്ഷാല്‍ മാധുരി ദീക്ഷിത്തിനെയാണ് ശ്രീദേവിയുടെ വേഷം അവതരിപ്പിക്കാന്‍ കരണ്‍ ക്ഷണിച്ചത്. തൊണ്ണൂറുകളില്‍ ശ്രീദേവിയുടെ പകരക്കാരിയായാണ് അവര്‍ സിനിമയില്‍ വന്നത്. തന്റെ സിനിമയിലെ വേഷം ചെയ്യാന്‍ ശ്രീദേവി കഴിഞ്ഞാല്‍ മാധുരിയെ ഉള്ളൂ എന്നാണ് കരണിന്റെ നിലപാടെങ്കിലും നടി ഇതുവരെ സമ്മതം മൂളിയിട്ടില്ല. വരുണ്‍ ധവാന്, ആലിയ ഭട്ട്, സൊനാക്ഷി സിന്‍ഹ, സഞ്ജയ് ദത്ത് ആദിത്യ റോയ് കപൂര്‍ എന്നിവര്‍ അഭിനയിക്കുന്ന ശിധത്ത് അഭിഷേക് വെര്മനായിരിക്കും സംവിധാനം ചെയ്യുക.
Post Your Comments