പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, മുകേഷ്, നെടുമുടി വേണു, കവിയൂർ പൊന്നമ്മ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് കാക്കക്കുയിൽ. കല്യാണി ഫിലിം സൊസൈറ്റിയുടെ ബാനറിൽ ലിസി പ്രിയദർശൻ നിർമ്മിച്ച ഈ ചിത്രം സ്വർഗ്ഗചിത്രയാണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ മുരളി നാഗവള്ളിയുടേതാണ്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് പ്രിയദർശൻ ആണ്.ദീപൻ ചാറ്റർജിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് .ഗിരീഷ് പുത്തഞ്ചേരിയുടേതാണ് ചിത്രത്തിന്റെ വരികൾ .ആ കാലഘട്ടത്തിൽ ഏറ്റവും ഹിറ്റായ ഗാനമാണ് പാടാം വനമാലി .എം ജി ശ്രീകുമാറും കെ എസ് ചിത്രയും ചേർന്നാണ്.ഗിരീഷ് പുത്തഞ്ചേരിയുടേതാണ് ഗാനത്തിന്റെ വരികൾ.
Leave a Comment