BollywoodCinemaIndian CinemaLatest NewsWOODs

അപൂര്‍വ്വ രോഗത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി നടന്‍; പ്രാര്‍ത്ഥനയോടെ ആരാധകര്‍

ബോളിവുഡിലെ പ്രിയ താരം ഇര്‍ഫാന്‍ ഖാന്‍ തന്റെ അപൂര്‍വ്വ രോഗത്തെക്കുറിച്ച് ആരാധകരോട് വെളിപ്പെടുത്തി. തനിക്ക് ന്യൂറോ എന്‍ഡ്രോക്രൈന്‍ ട്യൂമറാണെന്നു താരം ട്വീറ്ററിലൂടെ അറിയിച്ചു. ”അവിചാരിതമായി സംഭവിക്കുന്ന കാര്യങ്ങളാണ് നമ്മളെ വളരാന്‍ സഹായിക്കുന്നത്. വയറിനുള്ളില്‍ ന്യൂറോ എന്‍ഡ്രോക്രൈന്‍ ട്യൂമറാണെന്ന് സ്ഥിരീകരിച്ചു. എനിയ്ക്കു ചുറ്റുമുള്ള സ്‌നേഹവും ശക്തി പ്പെടുത്തലുകളും പ്രതിക്ഷ നല്‍കുന്നുണ്ട്. ഞാനിപ്പോള്‍ വിദേശത്താണ്. ” അദ്ദേഹം കുറിക്കുന്നു

നേരത്തെ വിശാല്‍ ഭരദ്വാജ് തന്റെ പുതിയ ചിത്രത്തില്‍ നിന്ന് ഇര്‍ഫാന്‍ ഖാനെ മാറ്റിയെന്ന് അറിയിച്ചിരുന്നു. മഞ്ഞപ്പിത്തമായതിനാല്‍ മാറ്റുന്നുവെന്നായിരുന്നു അദ്ദേഹം കാരണമായി പറഞ്ഞത്. എന്നാല്‍ പിന്നാലെ തനിക്ക് അപൂര്‍വ്വ രോഗമാണെന്ന് ഇര്‍ഫാന്‍ ട്വീറ്റ് ചെയ്തിരുന്നു. ഇര്‍ഫാന്‍ ഖാന്റെ പുതിയ ട്വീറ്റ് കൂടി വന്നതോടെ താരത്തിന് വേണ്ടി പ്രാര്‍ഥനയിലാണ് ആരാധകര്‍.

വ്യാജ കഥകള്‍ പ്രചരിപ്പിക്കരുത്; ആരാധകര്‍ക്ക് തുറന്ന കത്തുമായി നടന്റെ ഭാര്യ

shortlink

Related Articles

Post Your Comments


Back to top button