ബോളിവുഡ് താരസുന്ദരി ദീപികയ്ക്ക് സുഖമില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ദീപിക നായികയാകുന്ന ചിത്രങ്ങളുടെയെല്ലാം ചിത്രീകരണം മാറ്റിവച്ചു. തിരക്കുപിടിച്ച ഷൂട്ടിംങ് ഷെഡ്യൂളുകള്‍ കാരണം കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാന്‍ കഴിയുന്നില്ലെന്ന് കാട്ടി കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ദീപിക ഒരു വൈന്‍ ഗ്ലാസ് തലയ്ക്ക് അടിച്ചു പൊട്ടിക്കുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.
ഒരേ സമയം മൂന്നോളം ചിത്രങ്ങളുടെ ചിത്രീകരണം നടക്കുന്നതിനാല്‍ ദീപികയ്ക്ക് ഭക്ഷണ കാര്യങ്ങളൊന്നും കാര്യമായി ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട് തന്നെ താരം ക്ഷീണിത ആണെന്നും ഇപ്പോള്‍ ആരോഗ്യം വീണ്ടെടുക്കാനുള്ള ചികിത്സയിലാണെന്നും ബോളിവുഡ് വിനോദ വെബ്സെറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
Read also:താളം കൊണ്ടും ദൃശ്യാവിഷ്കാരം കൊണ്ടും വേറിട്ട് നിൽക്കുന്ന ഗാനം
വീട്ടില്‍ വിശ്രമത്തിലാണ് താരമിപ്പോള്‍. പുറംവേദനയുള്ള ദീപികയ്ക്ക് ഫിസിയോതെറാപ്പിയും തുടങ്ങിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ അനുമതി കിട്ടുന്നത് വരെ ദീപിക ചിത്രീകരണത്തിന് എത്തുകയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സഞ്ജയ് ബന്‍സാലി സംവിധാനം ചെയ്ത പത്മാവതിന്റെ ചിത്രീകരണത്തിനിടെ ദീപികയ്ക്ക് പുറം വേദനയും കഴുത്തു വേദനയും കൂടിയിരുന്നു. വളരെ ഭാരമുള്ള ആഭരണങ്ങളാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായെത്തിയ ദീപികയ്ക്ക് ധരിക്കേണ്ടി വന്നത്. കലശലായ വേദനയെ തുടര്‍ന്ന് ദീപിക ഉള്‍പ്പെട്ട രംഗങ്ങളുടെ ചിത്രീകരണം മാറ്റി വച്ചിരുന്നു.
Post Your Comments