BollywoodGeneralLatest News

ജപ്പാനിലും തരംഗമായി ബാഹുബലി; വീഡിയോ കാണാം

ബാഹുബലി ഇന്ത്യന്‍ സിനിമയില്‍ തീര്‍ത്ത നാഴികക്കല്ലുകള്‍ ഏറെയാണ്‌. രാജ്യത്തിനകത്തും പുറത്തും തരംഗമായ സിനിമ യുഎസില്‍ നിന്ന് മാത്രം ഒരു മില്ല്യന്‍ ഡോളറാണ് ഇതിനകം വാരിക്കൂട്ടിയത്.

കഴിഞ്ഞ ഡിസംബറിലാണ് ബാഹുബലി ജപ്പാനില്‍ റിലീസ് ചെയ്തത്. പതിനൊന്ന് ആഴ്ചകള്‍ പിന്നിട്ടെങ്കിലും സിനിമ ഇപ്പോഴും ടോപ്‌ 10 ചാര്‍ട്ടില്‍ മുന്‍പന്തിയിലാണ്. ജപ്പാനിലെ പ്രേക്ഷകര്‍ ആവേശത്തോടെയാണ് അമരേന്ദ്ര ബാഹുബലിയെയും കട്ടപ്പയെയും ഭല്ലാലദേവനെയുമൊക്കെ സ്വീകരിക്കുന്നത്. മാര്‍ച്ച് ആദ്യ വാരത്തിലെ കണക്ക് പ്രകാരം ചിത്രത്തിന് ആറര കോടി രൂപയാണ് ജപ്പാനില്‍ നിന്ന് കിട്ടിയത്. ഒരു ഇന്ത്യന്‍ സിനിമയ്ക്ക് ജപ്പാനില്‍ നിന്ന് ഇത്ര ഉയര്‍ന്ന കളക്ഷന്‍ കിട്ടുന്നത് ആദ്യമായിട്ടാണ്.

പ്രഭാസ്, റാണ ദഗ്ഗുബാട്ടി, അനുഷ്ക ഷെട്ടി, തമന്ന, രമ്യാ കൃഷ്ണന്‍, സത്യരാജ് എന്നിവര്‍ അഭിനയിച്ച ബാഹുബലി രണ്ടു ഭാഗങ്ങളായാണ് പുറത്തിറങ്ങിയത്. തമിഴ്, തെലുഗു, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്ത സിനിമ എല്ലാ ഭാഷകളിലും വന്‍ വിജയമായി. ഏകദേശം അഞ്ചു വര്‍ഷമെടുത്താണ് സംവിധായകന്‍ രാജമൌലി ചിത്രം പൂര്‍ത്തിയാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button