GeneralHollywoodInternationalLatest News

ആ വാര്‍ത്ത വ്യാജമാണ്; ആഞ്ജലീന ജൂലി നാലാം വിവാഹത്തിനില്ല

ഹോളിവുഡ് നടി ആഞ്ജലീന ജൂലി നാലാമതും വിവാഹിതയാകുന്നു എന്ന് കഴിഞ്ഞ ദിവസം ചില മാധ്യമങ്ങള്‍ എഴുതിയിരുന്നു. ടോമ്പ് റെയ്ഡര്‍ നായിക ഒരു ബ്രിട്ടീഷ്‌ വ്യവസായിയുമായി പ്രണയത്തിലാണെന്നും ഇരുവരും താമസിയാതെ വിവാഹിതരാകുമെന്നുമാണ് വാര്‍ത്ത പരന്നത്. അതിനായി മുന്‍ ഭര്‍ത്താവ് ബ്രാഡ് പിറ്റുമായുള്ള വിവാഹ മോചനത്തിന്‍റെ നടപടികള്‍ ആഞ്ജലീന വേഗത്തിലാക്കിയെന്നും വിവാഹശേഷം അവര്‍ ആറു കുട്ടികളോടൊപ്പം ലണ്ടനില്‍ സ്ഥിര താമസമാക്കുമെന്നുമൊക്കെ ലൈഫ് ആന്‍റ് സ്റ്റൈല്‍ മാഗസിനാണ് ആദ്യം എഴുതിയത്.

ആഞ്ജലീന ജൂലിയുടെ പുതിയ സിനിമയായ മെയില്‍ഫിസെന്‍റ് 2വിന്‍റെ ഷൂട്ടിംഗ് അടുത്ത മാസം ലണ്ടനില്‍ തുടങ്ങുന്നത് അഭ്യുഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. പക്ഷെ പ്രചരിച്ചതൊന്നും സത്യമല്ലെന്നാണ് നടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഗോസിപ്പുകളെ അസംബന്ധം എന്ന് വിശേഷിപ്പിച്ച ആഞ്ജലീന താന്‍ ആരുമായും പ്രണയത്തിലല്ലെന്ന് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button