വിക്രംവേദയുടെ ഹിന്ദി പതിപ്പില്‍ ഷാരൂഖ് അഭിനയിക്കും?

കോളിവുഡില്‍ അടുത്ത കാലത്ത് വന്ന മികച്ച ആക്ഷന്‍ ചിത്രമാണ് വിക്രം വേദ. പതിവ് മസാല സിനിമകളില്‍ നിന്ന് മാറി വേറിട്ട അവതരണ ശൈലി കൊണ്ട് ശ്രദ്ധേയമായ ചിത്രത്തില്‍ മാധവന്‍, വിജയ്‌ സേതുപതി എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്തത്. തമിഴകത്ത് വന്‍ ഹിറ്റായ വിക്രം വേദ ഇപ്പോള്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യാന്‍ പോകുകയാണ്.

തമിഴ് പതിപ്പ് ഒരുക്കിയ പുഷ്ക്കര്‍ – ഗായത്രി ദമ്പതികള്‍ തന്നെയാവും സിനിമ ഹിന്ദിയിലും ഒരുക്കുക. റിലയന്‍സ് എന്‍റര്‍ടെയ്ന്മെന്‍റും സീ പ്രൊഡക്ഷന്‍സുമാണ് നിര്‍മാതാക്കള്‍. തമിഴില്‍ പോലിസ് ഓഫിസര്‍ വിക്രമിനെ അവതരിപ്പിച്ച മാധവന്‍ ഹിന്ദിയിലും അതേ വേഷം ചെയ്യും. വിജയ്‌ സേതുപതി അവതരിപ്പിച്ച വേദയായി ഷാരൂഖ് ഖാന്‍ എത്തുമെന്നാണ് സൂചന.

കഥ ഇഷ്ടമായ കിംഗ് ഖാന്‍ സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ സീറോ എന്ന സിനിമയുടെ തിരക്കിലായ നടന് അടുത്തെങ്ങും ഡേറ്റ് ഇല്ലാത്തതാണ് തടസമാകുന്നത്. എല്ലാ പ്രതിബന്ധങ്ങളും മാറ്റിവച്ച് വേദയാകാന്‍ ഷാരൂഖ് എത്തും എന്ന് തന്നെയാണ് ആരാധകര്‍ പ്രതിക്ഷിക്കുന്നത്.

Share
Leave a Comment