
ആര്‍എസ്എസിന്റെ ചരിത്രം പറയാൻ ബോളിവുഡിൽ സിനിമയൊരുങ്ങുന്നു.നായകവേഷത്തിൽ എത്തുന്നത് ബോളിവുഡിലെ സൂപ്പര്‍താരം അക്ഷയ് കുമാറാണ്.ബാഹുബലി രചയിതാവ് വിജയേന്ദ്രപ്രസാദാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്.
ആര്‍എസ്എസ് നേതാക്കളായ ഡോ.കെ.ബില ഹെഡ്വാര്‍ മാധവ്, സദാശിവ് ഗോള്‍വാക്കര്‍ എന്നിവരുടെ ജീവചരിത്രം ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ആര്‍എസ്എസ് എന്ന പേരില്‍ ഇറങ്ങുന്ന ചിത്രം ഹിന്ദിയിലാണ് ഒരുങ്ങുന്നതെങ്കിലും തെലുങ്ക് , തമിഴ്, കന്നഡ, മറാഠി, മലയാളം അടക്കമുള്ള ഭാഷകളിലേക്കും മൊഴിമാറ്റും.
Read also:വാക്സ് മ്യൂസിയത്തില്‍ ഇടംപിടിച്ച് കട്ടപ്പയും
കര്‍ണാടക ബിജെപി നേതാവും ലഹാരി റെക്കോര്‍ഡിങ്ങ് കമ്പനി ഉടമകളുമായ ജി തുളസിറാം റായിഡുവും അദ്ദേഹത്തിന്റെ സഹോദരന് ജി മനോഹര്‍ നായിഡുവുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
Post Your Comments