ജയിംസ് ബോണ്ട് സിനിമകളിലൂടെ ശ്രദ്ധേയനായ പിയേര്‍സ് ബ്രോസ്നന് ലോകം മുഴുവന്‍ ആരാധകരുണ്ട്. സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായ ഈ ഹോളിവുഡ് നടന് അടുത്തിടെ ഇന്ത്യയില്‍ ഒരു വിവാദത്തില്‍ കുടുങ്ങി.
ഒരു പാന്‍ മസാലയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതാണ് നടന് വിനയായത്. 2003ല്‍ പാസാക്കിയ സിഗരറ്റ് ആന്റ് ടുബാക്കോ പ്രോഡക്റ്റ്സ് ആക്റ്റ് പ്രകാരം മാധ്യമങ്ങളും മോഡലുകളും പുകയില ഉല്‍പ്പന്നങ്ങളുടെ പ്രചരണത്തില്‍ പങ്കെടുക്കാന്‍ പാടില്ല. നിയമം ലംഘിച്ചതോടെ ഡല്‍ഹി സര്‍ക്കാര്‍ ബ്രോസ്നന് നോട്ടിസ് അയച്ചു. ഇതിന് നല്കിയ മറുപടിയില്‍ കമ്പനി തന്നേ ചതിച്ചതാണെന്ന് നടന് വ്യക്തമാക്കി.
പാന്‍ മസാല നിര്‍മാതാക്കളായ പാന്‍ ബഹര്‍ എന്നെ ചതിച്ചതാണ്. പാന്‍ മസാല ഇത്ര അപകടം പിടിച്ച വസ്തുവാണെന്ന് ആരും പറഞ്ഞില്ല. അതുകൊണ്ടാണ് ഞാന്‍ ആ പരസ്യത്തില്‍ അഭിനയിച്ചത് – പിയേര്‍സ് ബ്രോസ്നന് ഡല്‍ഹി ടുബാക്കോ കണ്ട്രോള് സെല്ലിന് അയച്ച മറുപടിയില്‍ പറഞ്ഞു.
Post Your Comments