ഇവര്‍ ആമിറും അമിതാഭും തന്നെയാണോ ? അല്ലെങ്കില്‍ പിന്നെയാരാണ് ?

ആമിര്‍ഖാന്‍ ചിത്രങ്ങള്‍ക്ക് വേണ്ടി ജനം ഒരുപാട് പ്രതിക്ഷയോടെയാണ് കാത്തു നില്‍ക്കുന്നത്. കാരണം മറ്റൊന്നുമല്ല, കഥയിലെ വ്യത്യസ്ഥത തന്നെ. നടന്‍റെ അടുത്ത കാലത്ത് വന്ന സിനിമകളെല്ലാം നൂറു കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു. ഏറ്റവും ഒടുവില്‍ പുറത്തു വന്ന ദംഗലാണെങ്കില്‍ ലോകമെമ്പാടും നിന്ന് രണ്ടായിരം കോടി രൂപയാണ് വാരിക്കൂട്ടിയത്.

തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിലാണ് ആമിര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. അമിതാഭ് ബച്ചനും ആമിര്‍ഖാനും ആദ്യമായി ഒന്നിക്കുന്ന സിനിമയിലെ ഇരുവരുടെയും ലുക്ക് അടുത്ത കാലത്ത് സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

പക്ഷെ ചിത്രങ്ങളില്‍ ഉള്ളത് ഇരുവരുമല്ല എന്നതാണ് സത്യം. ദല്‍ജിത് സിംഗ് എന്ന മോഡലിന്‍റെ ഫോട്ടോയാണ് ആമിറിന്‍റെ പേരില്‍ പ്രചരിച്ചത്. പാക്കിസ്ഥാനിലുള്ള ഷബുസ് എന്ന എഴുപതുകാരന്‍ അഫ്ഗാന്‍ അഭയാര്‍ഥിയുടെ ചിത്രമാണ് അമിതാഭ് ബച്ചന്‍റെ പേരില്‍ വൈറലായത്. സ്റ്റീവ് മക്കുറി എന്ന ലോക പ്രശസ്ത ഫോട്ടോഗ്രാഫറാണ് ഷബുസിന്‍റെ ചിത്രം എടുത്തത്.

യഷ് രാജ് ഫിലിംസ് നിര്‍മിക്കുന്ന തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ സംവിധാനം ചെയ്യുന്നത് വിജയ്‌ കൃഷ്ണ ആചാര്യയാണ്. ചിത്രം ഈ വര്‍ഷം അവസാനം പുറത്തിറങ്ങും.

Share
Leave a Comment