
രജനികാന്തും കമല്‍ഹാസനും ഏതാണ്ട് ഒരേ സമയത്താണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള തിരുമാനം പ്രഖ്യാപിച്ചത്. ഇരുവരും ഭാവി പരിപാടികള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒരു കാര്യത്തില്‍ അവര്‍ വിഭിന്ന ധ്രുവങ്ങളിലാണെന്ന് എല്ലാവര്‍ക്കും അറിയാം- ഈശ്വര വിശ്വാസം.
കമല്‍ കടുത്ത നിരീശ്വരവാദിയാണെങ്കിലും രജനി നേരെ തിരിച്ചാണ്. ആത്മീയ പാതയില്‍ കൂടി സഞ്ചരിക്കാന്‍ താല്‍പര്യപ്പെടുന്ന സൂപ്പര്‍സ്റ്റാര്‍ ഇപ്പോള്‍ പതിവ് ഹിമാലയ യാത്രയിലാണ്. അതിനിടയിലാണ് അദ്ദേഹം ദൈവ വിശ്വാസത്തെ കുറിച്ച് ഒരു മാധ്യമത്തോട് മനസ് തുറന്നത്.
എല്ലാവരും ദൈവത്തില്‍ വിശ്വസിക്കണമെന്നാണ് താരം പറയുന്നത്. കുട്ടികളില്‍ വിശ്വാസം വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കണമെന്നും രജനി പറയുന്നു.
ചെന്നെയില്‍ മടങ്ങിയെത്തിയാലുടന്‍ അദ്ദേഹം രാഷ്ട്രീയ ഭാവി പരിപാടികള്‍ പ്രഖ്യാപിക്കും എന്നാണ് കരുതപ്പെടുന്നത്. ജീവിതത്തിലെ പ്രധാന തിരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് ഹിമാലയത്തില്‍ പോകുന്നത് രജനിയുടെ പതിവാണ്.
Post Your Comments