മലയാളത്തിലെ മുന്നിരനായികമാരില് ഒരാളായ അനുശ്രീ നാടന്‍ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു കൊണ്ടാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറിയത്. നാടന്‍ കഥാപാത്രങ്ങളില്‍ നിന്ന് മാറി ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ താല്പര്യമുണ്ടെന്നും പക്ഷെ പരിധി കടക്കുന്ന അശ്ലീലത കാണിച്ച് അഭിനയിക്കില്ലെന്നും അനുശ്രീ പറയുന്നു. ഗ്ലാമറിനും അശ്ലീലതയ്ക്കും ഇടയിലൊരു പോയിന്റുണ്ട്, സംസ്കാരത്തിന് ചേരുന്ന വേഷം ധരിച്ചേ അഭിനയിക്കുള്ളൂ, അനുശ്രീ വ്യക്തമാക്കി. സൂര്യ ടിവിയിലെ ‘ലാഫിംഗ് വില്ല’ എന്ന പ്രോഗ്രാമിനിടെയായിരുന്നു അനുശ്രീയുടെ പ്രതികരണം.
Post Your Comments