ബോളിവുഡ് സൂപ്പര്‍താരം ആമിര്ഖാന് വീണ്ടും ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചു. നടന് സിനിമയിലെ സഹപ്രവര്‍ത്തകനായിരുന്ന കിരണ്‍ റാവുവിനെ വിവാഹം കഴിച്ചിട്ട് അധിക നാളായിട്ടില്ല.ഇരുവരുടെയും ദാമ്പത്യം തകര്‍ച്ചയുടെ വക്കിലാണെന്ന് അടുത്തിടെ ചില മാധ്യമങ്ങള്‍ എഴുതിയിരുന്നു.ദംഗല്‍ സിനിമയിലൂടെ പ്രശസ്തയായ ഫാത്തിമ സന ഷെയ്ക്കിനെയാണ് അതിന്റെ കാരണക്കാരിയായി പപ്പരാസികള്‍ ചൂണ്ടിക്കാട്ടിയത്.
ദംഗലിനു ശേഷം ആമിറിന്റെ പുതിയ ചിത്രമായ തഗ്സ് ഓഫ് ഹിന്ദുസ്ഥാനിലും നടി അഭിനയിക്കുന്നുണ്ട്. ആമിറും ഫാത്തിമയും അടുത്ത ബന്ധമാണ് പുലര്‍ത്തുന്നതെന്നും അവര്‍ പല സ്ഥലങ്ങളിലും ചുറ്റികറങ്ങാറുണ്ടെന്നും വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത പരന്നതോടെ ആരാധകരും ആശങ്കയിലായി.അതിനിടയിലാണ് നടന്റെ അമ്പത്തിമൂന്നാം പിറന്നാള്‍ എത്തിയത്.
കുടുംബത്തോടൊപ്പം ജന്മദിനം ആഘോഷിക്കാനായി ഷൂട്ടിംഗ് മാറ്റിവച്ച് ആമിര്‍ ജോദ്പൂരില്‍ നിന്ന് മുംബെയ്ക്ക് തിരിച്ചു. ഭര്‍ത്താവിനെ സ്വീകരിക്കാനായി കിരണ്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. പ്രിയതമയെ കണ്ടപ്പോള്‍ ആമിര്‍ പിന്നെയൊന്നും ആലോചിച്ചില്ല. ക്യാമറ കണ്ണുകളെ സാക്ഷി നിര്‍ത്തി അവരെ ചുംബിച്ചു. ഏറെ നാളുകള്‍ക്ക് ശേഷമാണ് ദമ്പതികള്‍ പരസ്പരം കാണുന്നത്. ആ വേര്‍പാടിന്റെ വേദന അവരുടെ മുഖത്ത് ഉണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഏതായാലും തന്റെ പേരില്‍ പ്രചരിച്ച ഗോസിപ്പുകളെ ഒരു ലിപ്ലോക്കിലൂടെ അലിയിച്ചു കളഞ്ഞു, മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ്.
Post Your Comments