
തിയറ്ററുകളെ പൂരപ്പറമ്പാക്കാന്‍ ഷാജി പാപ്പനും കൂട്ടരും വീണ്ടും വരും. ആട് 3 വരുന്ന കാര്യം നിര്‍മാതാവ് വിജയ്‌ബാബു സ്ഥിതീകരിച്ചു. ആട് 2ന്‍റെ നൂറാം ദിനാഘോഷ ചടങ്ങില്‍ വച്ച് പുതിയ സിനിമയുടെ ടൈറ്റില്‍ലോഗോ പുറത്തിറക്കി. മമ്മൂട്ടി, ജയസൂര്യ, ലാല്‍ജോസ്, ബാലചന്ദ്ര മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ലോഗോ പ്രകാശനം ചെയ്തത്.
ആട്-3 3ഡിയിലായിരിക്കും വരുക. കോട്ടയം കുഞ്ഞച്ചന്‍ 2 വാണ് മിഥുന്‍ മാനുവല്‍ തോമസ്-വിജയ് ബാബു ടീമിന്‍റെ അടുത്ത സിനിമ. മമ്മൂട്ടി ചിത്രത്തിന് ശേഷം 2019 ക്രിസ്തുമസ് റിലീസായിട്ടായിരിക്കും ആട് മൂന്നാമത് വരുന്നത്. ജയസൂര്യയുടെ ഒരു സിനിമക്ക് മൂന്നാം ഭാഗം വരുന്നത് ആദ്യമായിട്ടാണ്.
Post Your Comments