CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

ആരാണ് പ്രതിയെന്നും അവര്‍ക്കുള്ള ശിക്ഷ എന്തെന്നുമൊക്കെ തീരുമാനിക്കേണ്ടത് കോടതിയാണ്; വനിതാ കൂട്ടായ്മ

കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ ഇന്ന് തുടങ്ങാനിരിക്കെ അവള്‍ക്കൊപ്പം എന്ന് വീണ്ടും ആവര്‍ത്തിച്ച്‌ സിനിമയിലെ വനിതാ കൂട്ടായ്മ. ആരാണ് പ്രതിയെന്നും അവര്‍ക്കുള്ള ശിക്ഷ എന്തെന്നുമൊക്കെ തീരുമാനിക്കേണ്ടത് കോടതിയും നമ്മുടെ നിയമ വ്യവസ്ഥയുമാണ്. എന്തു തീരുമാനവും നീതി പൂര്‍വ്വകമായിരിക്കുമെന്നും ഞങ്ങളുടെ സഹപ്രവര്‍ത്തകക്ക് നീതി കിട്ടുമെന്നും പ്രത്യാശിക്കുന്നു. വുമണ്‍ കളക്ടീവ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

‘താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളേയും കടന്നു പോയ വേദനകളെയും കുറിച്ച്‌ തുറന്നു പറയാനും പരാതി നല്കാനും തയ്യാറായ ഞങ്ങളുടെ സഹപ്രവര്‍ത്തക നീതി തേടി ഇന്ന് വിചാരണ കോടതിയുടെ മുന്നിലെത്തുകയാണ് .ആരാണ് പ്രതിയെന്നും അവര്‍ക്കുള്ള ശിക്ഷ എന്തെന്നുമൊക്കെ തീരുമാനിക്കേണ്ടത് കോടതിയും നമ്മുടെ നിയമ വ്യവസ്ഥയുമാണ്. എന്തു തീരുമാനവും നീതി പൂര്‍വ്വകമായിരിക്കുമെന്നും ഞങ്ങളുടെ സഹപ്രവര്‍ത്തകക്ക് നീതി കിട്ടുമെന്നും പ്രത്യാശിച്ചു കൊണ്ട് അവള്‍ക്കൊപ്പം”

എറണാകുളം പ്രിന്‍പ്പല്‍ സെഷന്‍സ് കോടതിയിലാണ് ഇന്ന് വിചാരണ ആരംഭിക്കുന്നത്. നടന്‍ ദിലീപ് അടക്കം പതിനൊന്ന് പേരാണ് കേസിലെ പ്രതികള്‍.

shortlink

Related Articles

Post Your Comments


Back to top button