കോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള യുവനടനാണ് ശിവകാര്‍ത്തികേയന്‍. ആകെ പതിമൂന്ന് സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും അദ്ദേഹത്തിന് കേരളത്തിലും ആന്ധ്രയിലുമൊക്കെ ഫാന്‍സ് അസോസിയേഷനുകള്‍ വരെയുണ്ട്.
ശിവ കാര്‍ത്തികേയന്‍ മറ്റ് നടന്മാര്‍ക്ക് മാതൃകയാകേണ്ട ഒരു തിരുമാനവുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്. ഇനി മുതല്‍ പരസ്യങ്ങളില്‍ അഭിനയിക്കില്ല എന്നാണ് നടന്‍ പറയുന്നത്.
“സോഫ്റ്റ് ഡ്രിങ്ക്സും പിസ, ബര്‍ഗര്‍ തുടങ്ങിയ ജങ്ക് ഫുഡ്സും ഞാന്‍ വര്‍ഷങ്ങളായി ഉപയോഗിക്കാറില്ല. അവ ആരോഗ്യത്തിന് നല്ലതല്ലെന്ന് തോന്നിയപ്പോഴാണ് ഞാന്‍ നിര്‍ത്തിയത്. എന്‍റെ മകള്‍ക്ക് നാലു വയസുണ്ട്. അവള്‍ക്കും ഞാന്‍ ഇതുവരെ സോഫ്റ്റ് ഡ്രിങ്ക്സോ പിസയോ ബര്‍ഗറോ കൊടുത്തിട്ടില്ല. അതുകൊണ്ടാണ് ഞാന്‍ ഇനി പരസ്യങ്ങളില്‍ അഭിനയിക്കില്ല എന്ന് പറഞ്ഞത്. എന്‍റെ മകള്‍ക്ക് വാങ്ങിക്കൊടുക്കാത്ത സാധനം വാങ്ങണമെന്ന് ഞാന്‍ എങ്ങനെയാണ് മറ്റുള്ളവരോട് പറയുക? ” ശിവ കാര്‍ത്തികേയന്‍ ചോദിക്കുന്നു.
ജങ്ക് ഫുഡ്സിനെതിരെ ശക്തമായ സന്ദേശം നല്‍കിയ വേലൈക്കാരനാണ് ശിവ കാര്‍ത്തികേയന്‍റെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഫഹദ് ഫാസില്‍, നയന്‍താര എന്നിവര്‍ അഭിനയിച്ച ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴകത്തെ പതിവ് മസാലക്കൂട്ടുകള്‍ ഒഴിവാക്കി വേറിട്ട പാതയില്‍ കൂടി സഞ്ചരിച്ച സിനിമ മികച്ച സാമ്പത്തിക വിജയവും നേടി. ചിത്രത്തിന്‍റെ പ്രമേയത്തോട് വ്യക്തിപരമായി യോജിപ്പുള്ളത് കൊണ്ടാണ് വേലൈക്കാരനില അഭിനയിക്കാന്‍ തിരുമാനിച്ചതെന്നും ശിവ കാര്‍ത്തികേയന്‍ പറഞ്ഞു.
Post Your Comments