BollywoodCinemaGeneralIndian CinemaLatest NewsNEWSWOODs

അമ്മാവന് പിന്നാലെ ശ്രീദേവിയെ പറ്റി കൂടുതല്‍ വെളിപ്പെടുത്തലുമായി സഹോദരീ ഭര്‍ത്താവ്

ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച പ്രമുഖ ബോളിവുഡ് നടി ശ്രീദേവിയുടെ ജീവിതത്തെക്കുറിച്ച് പല വെളിപ്പെടുത്തലും ഈ അടുത്ത ദിനങ്ങളില്‍ ഉണ്ടായിരുന്നു. ജീവിതവാസാനം വരേയും സ്വസ്ഥതയും മനസ്സമാധാനവും അനുഭവിക്കാന്‍ ശ്രീദേവിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും ബോണി കപൂറിന് സിനിമ വരുത്തിവെച്ച നഷ്ടങ്ങള്‍ തീര്‍ക്കാന്‍ സ്വത്തുക്കള്‍ വില്‍ക്കേണ്ടി വന്നുവെന്നെല്ലാം ശ്രീദേവിയുടെ അമ്മാവന്‍ വെളിപ്പെടുത്തിയിരുന്നു. വ്യക്തി ജീവിതത്തില്‍ അവര്‍ ഒരിക്കലും സന്തോഷവതിയായിരുന്നില്ല എന്നായിരുന്നു അമ്മാവന്‍ വേണുഗോപാലിന്റെ ആരോപണം.

എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം തള്ളി കളഞ്ഞു കൊണ്ട് ശ്രീദേവിയുടെ കുടുംബാംഗം രംഗത്ത് വന്നിരിക്കുകയാണ്. ശ്രീദേവിയുടെ സഹോദരി ശ്രീലതയുടെ ഭര്‍ത്താവ് സഞ്ജയ് രാമസ്വാമിയാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയത്. ബോണി കപൂറിന് തങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും വേണുഗോപാല്‍ എന്ന വ്യക്തിയെക്കുറിച്ച് തങ്ങളുടെ കുടുംബത്തിലാരും തന്നെ കേട്ടിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

സഞ്ജയുടെ പത്ര കുറിപ്പ് പ്രധാന ഭാഗം

ഞാന്‍ ശ്രീലതയെ( ശ്രീദേവിയുടെ സഹോദരി) വിവാഹം ചെയ്തിട്ട് ഇരുപത്തിയെട്ട് വര്‍ഷമായി. എന്നാല്‍ ഇന്നേ വരെ വേണുഗോപാല്‍ റെഡ്ഡി എന്ന വ്യക്തിയെക്കുറിച്ചു കേട്ടിട്ടില്ല. ഞങ്ങളുടെ കുടുംബം അത്യധികം വിഷമത്തിലാണ്. ഇത്തരമൊരു വിഷമാവസ്ഥയില്‍ ഇതിനെക്കുറിച്ച് കൂടുതല്‍ പരാമര്‍ശങ്ങള്‍ നടത്തേണ്ടെന്നാണ ഞങ്ങള്‍ തീരുമാനിച്ചത്. ഈ മനുഷ്യന്റെ വാദങ്ങളില്‍ യാതൊരു കഴമ്പുമില്ല. ഞങ്ങള്‍ കുടുംബക്കാര്‍ മുഴുവനും ബോണി കപൂറിനൊപ്പമാണ്. ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാന്‍ അദ്ദേഹത്തിന്റെ കൂടെ ഞങ്ങളുമുണ്ടാകും,. ചില മാധ്യമങ്ങള്‍ എന്റെ ഭാര്യയുടെ നിശബ്ദതയെ വരെ ചോദ്യം ചെയ്തു. അതില്‍ നിന്നും പരിഹാസ്യമായ പല ആരോപണങ്ങളും തൊടുത്തു വിട്ടു.

എനിക്കുറപ്പാണ് അവര്‍ക്കും അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടിട്ടുണ്ടാകും. അവരെല്ലാം എന്നിട്ട് എഴുന്നേറ്റ് നിന്ന് ബഹളം വയ്ക്കുന്നുണ്ടോ? ഞങ്ങള്‍ നിശബ്ദമായി വിലപിക്കുന്നു. അതില്‍ പബ്ലിസിറ്റി ആഗ്രഹിക്കുന്നുമില്ല. എന്ന് വച്ച് അതിനെ തെറ്റായി വ്യാഖ്യാനിക്കരുത്. ഞങ്ങള്‍ വളരെ നന്നായി സ്നേഹത്തില്‍ കഴിയുന്ന ബന്ധുക്കളാണ്. ശ്രീദേവി ഞങ്ങള്‍ക്കെല്ലാം പ്രചോദനമായിരുന്നു. ഞങ്ങളെല്ലാം അവരെ വളരെധികം സ്നേഹിച്ചിരുന്നു

കടങ്ങളൊക്കെ സ്വത്ത് വിറ്റാണ് തീർത്തത് ; ശ്രീദേവിയുടെ അമ്മാവന്റെ വെളിപ്പെടുത്തൽ

shortlink

Related Articles

Post Your Comments


Back to top button