തമിഴകത്തെ ഒരു അയ്യര്‍ കുടുംബത്തില്‍ നിന്നും ബോളിവുഡിലെ താര റാണിയായി മാറിയ നടിയാണ് ഹേമമാലിനി. ഹേമമാലിനിയും ധർമ്മേന്ദ്രയും പ്രണയിച്ചു വിവാഹം ചെയ്തവരാണ്. ഹേമയെ വിവാഹം കഴിക്കുന്നതിനു മുന്പ് തന്നെ ധര്‍മ്മേന്ദ്ര വിവാഹിതനായിരുന്നു. അതുകൊണ്ട് തന്നെ ധര്മ്മേന്ദ്രയുമായുള്ള ബന്ധത്തിന് വീട്ടുകാര്‍ക്ക് താത്പര്യമില്ലായിരുന്നു. ഹേമയുടെ മാതാപിതാക്കള്‍ ജിതേന്ദ്രയുമായുള്ള വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ജിതേന്ദ്ര ഒരിക്കൽ ഉറ്റസുഹൃത്തിനോട് ഈ വിവാഹത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്, “ഹേമയെ വിവാഹം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ അവളുമായി പ്രണയത്തിലല്ല. അവൾ എന്നെ സ്നേഹിക്കുന്നില്ല. പക്ഷെ എന്റെ കുടുംബം അത് ആഗ്രഹിക്കുന്നു, അതുകൊണ്ട് ഞാനും അങ്ങനെതന്നെ ചെയ്യാം. അവൾ നല്ലൊരു പെൺകുട്ടിയാണ്. “
ഇരുകുടുംബങ്ങളും മദ്രാസിലേയ്ക്ക് മാറി. ഈ വിവാഹത്തെക്കുറിച്ച് വലിയൊരു കഥ പ്രചരിക്കുന്നുണ്ട്. ജിതെന്ദ്രയ്ക്ക് ഹെമയോട് താത്പര്യം ഉണ്ടായിരുന്നില്ല. ഹേമ തന്നെ സ്നേഹിക്കുന്നില്ലെന്നു ജിതെന്ദ്രയ്ക്ക് അറിയാമായിരുന്നു. ജിതെന്ദ്രയുംയുള്ള വിവാഹ വാര്‍ത്ത പ്രചരിച്ചപ്പോള്‍ തന്നെ ധര്‍മ്മേന്ദ്രയും ജിതെന്ദ്രയുടെ സുഹൃത്ത് ശോഭ സിപ്പിയുമായി ഹേമയുടെ മദ്രാസ് വീട്ടിൽ വന്നു. ഹേമയുടെ അച്ഛനെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ധർമ്മേന്ദ്ര തന്റെ മകളുടെ ജീവിതത്തിൽ നിന്നും പുറത്തുപോകാണം എന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാല്‍ അത് നടക്കില്ലെന്നു മനസിലായ ഇവര്‍ മറ്റൊരു പ്ലാന്‍ ഉണ്ടാക്കി. ഇരുവരുടെയും വിവാഹം അറിയാതെ നടത്തുക. ശോഭയുമായി വിവാഹം ചെയ്യാനുള്ള തന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ജിജേന്ദ്ര പറഞ്ഞപ്പോൾ ഹേമ അതിനു സമ്മതിക്കുകയും അങ്ങനെ ധര്‍മ്മേന്ദ്രയുമായി രഹസ്യ വിവാഹം നടത്തുകയും ചെയ്തു. ഹേമമാലിനി തന്റെ ജീവചരിത്രമായ “ഹേമമാലിനി: ബിയോണ്ട് ദ ഡ്രീം ഗേള്‍” എന്ന പുസ്തകത്തിൽ ഇത് പരാമർശിക്കുന്നുണ്ട്.
ഇന്ത്യയിലെ 10 ഏറ്റവും വലിയ ഹിറ്റ് സിനിമകള്‍
Post Your Comments