യുവഗായകന് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം നഷ്ടമായത് മലയാളത്തിലെ ഗാന ഗന്ധർവ്വൻ യേശുദാസിന്റെ ശബ്ദവുമായുള്ള സാമ്യം ഉള്ളതുകൊണ്ട്. അഭിജിത്ത് വിജയൻ എന്ന യുവഗായകന് വലിയൊരു സൗഭാഗ്യം നഷ്ടമായത്.
മികച്ച ഗായകനെ തിരഞ്ഞെടുക്കുന്നതിനുള്ള അവസാന റൗണ്ടിൽ എത്തിയത് മായാനദി എന്ന ചിത്രത്തിലെ ഷഹബാസ് അമൻ പാടിയ ‘മിഴിയിൽ നിന്നും മിഴിയിലേക്ക്’ എന്ന ഗാനവും ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന സിനിമയിലെ അഭിജിത്ത് വിജയൻ പാടിയ ‘കുട്ടനാടൻ കാറ്റു ചോദിക്കുന്നു’ എന്ന ഗാനവുമാണ്.
Read also:കാജല്‍ തന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നു
എന്നാൽഭയാനകത്തിലെ പാട്ട് യേശുദാസ് പാടിയതാണെന്നായിരുന്നു ജൂറി അംഗങ്ങളുടെ ധാരണ. അവാർഡ് നിർണയ വേളയുടെ അവസാനഘട്ടത്തിലാണ് യേശുദാസല്ല, മറ്റൊരാളാണ് പാടിയെതെന്ന് ജൂറി അംഗങ്ങൾക്കു മനസ്സിലാകുന്നത്. അഭിജിത്ത് യേശുദാസിനെ അനുകരിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടതോടെ അവാർഡ് ഷഹബാസ് അമനു നൽകാൻ തീരുമാനിച്ചു.
ഒരു ഗായകൻ അയാളുടെ യഥാർത്ഥ സ്വരത്തിൽ വേണം പാടാൻ എന്ന അഭിപ്രായം എനിക്കുണ്ട്.അഭിജിത്ത് യേശുദാസ് ഉപയോഗിക്കാറുള്ള ചില ‘സംഗതികൾ’ പോലും അതേ പടി പകർത്താൻ ശ്രമിച്ചുവെന്നാണ് ജൂറി അംഗമായ ജെറി അമൽ ദേവ് പറഞ്ഞത്. എം.കെ അർജുനൻ മാസ്റ്റർക്ക് ഇത്തവണത്തെ മികച്ച സംഗീത സംവിധായകനുള്ള അവാർഡ് നേടിക്കൊടുത്തതും ഭയാനകത്തിലെ പാട്ടുകളാണ്.
Post Your Comments