തെന്നിന്ത്യയിലെ ജനപ്രിയ നടിയാണ് തൃഷ. സിനിമയില്‍ വന്നിട്ട് പത്തൊമ്പത് വര്‍ഷമായെങ്കിലും ഇന്നും കൈ നിറയെ ചിത്രങ്ങളാണ് അവര്‍ക്കുള്ളത്. ഹേയ് ജൂഡ് എന്ന ചിത്രത്തിലൂടെ നിവിന്‍ പോളിയുടെ നായികയായി തൃഷ അടുത്തിടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു.
കുട്ടിത്തം മാറാത്ത മുഖമാണ് തൃഷയുടെ ഏറ്റവും വലിയ പ്ലസ് പോയിന്‍റ്. ശരീര സൌന്ദര്യം സംരക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന അവര്‍ തികഞ്ഞ സസ്യാഹാരി കൂടിയാണ്. കൃത്യമായ ഡയറ്റിങ്ങാണ് തന്‍റെ സൌന്ദര്യത്തിന്‍റെ രഹസ്യമെന്ന് നടി ഇടയ്ക്കിടെ പറയാറുണ്ട്. തമിഴ്, തെലുഗു സിനിമകളിലെ ഒന്നാം നിര നായികയായി നില്‍ക്കണമെങ്കില്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യണമെന്നും അതിന് ശരീര സൌന്ദര്യം വേണമെന്നും ഈ മുന്‍ മിസ് മദ്രാസിന് നന്നായി അറിയാം.
മുപ്പത്തിനാലാം വയസിലും സ്ലിം ബ്യൂട്ടിയാണ് തൃഷ. ഇപ്പോള്‍ വിദേശത്ത് അവധിക്കാലം ചെലവഴിക്കുന്ന നടി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ പൊടുന്നനെ വൈറലായി. ഈ പ്രായത്തിലും ഇത്ര സുന്ദരിയായി ഇരിക്കുന്നതെങ്ങനെയാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സമാനമായ അഭിപ്രായങ്ങളുമായി നിരവധി പേരാണ് ചിത്രത്തിന് താഴെ അണി നിരന്നത്.
മോഹിനി, ഗര്‍ജനൈ, സതുരംഗ വേട്ടൈ 2 എന്നിങ്ങനെ അര ഡസനോളം സിനിമകളാണ് തൃഷയുടെതായി ഇനി പുറത്തു വരാനുള്ളത്.
Post Your Comments