CinemaGeneralKollywoodLatest News

കാമുകനുമൊത്തുള്ള സ്വകാര്യ രഹസ്യങ്ങള്‍ തുറന്നു പറഞ്ഞ് ശ്രുതി ഹാസന്‍

തമിഴ്, തെലുഗു ഭാഷകളില്‍ നിരവധി സിനിമകള്‍ ചെയ്തെങ്കിലും ഒന്നാം നിരയില്‍ എത്താന്‍ കഴിയാതെ പോയ നടിയാണ് ശ്രുതി ഹാസന്‍. വിജയ്‌, അജിത്ത്, സൂര്യ തുടങ്ങിയ സൂപ്പര്‍താരങ്ങളോടൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള നടിക്ക് പക്ഷെ സൂപ്പര്‍ നായിക എന്ന സ്ഥാനം മാത്രം അന്യമായി. ചലച്ചിത്ര ലോകത്ത് അധികം ശോഭിച്ചില്ലെങ്കിലും വിവാദ പ്രസ്താവനകള്‍ വഴി അവര്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. വിവാഹം കഴിക്കാന്‍ ഇഷ്ടമല്ല, പക്ഷെ കുട്ടികള്‍ വേണം എന്ന് ശ്രുതി ഒരിക്കല്‍ പറഞ്ഞത് ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു.

ഇപ്പോള്‍ പ്രണയത്തെ കുറിച്ചും ഭാവി പദ്ധതികളെകുറിച്ചുമൊക്കെ വെളിപ്പെടുത്തലുകളുമായി രംഗത്ത്‌ വന്നിരിക്കുകയാണ് താരം.

“ഇക്കഴിഞ്ഞ ജന്മദിനം ഞാന്‍ മൈക്കലിനൊപ്പമാണ് ആഘോഷിച്ചത്. ഞാന്‍ ഒന്നും രഹസ്യമായി വയ്ക്കുന്നില്ല. പക്ഷെ കൂടുതലൊന്നും വെളിപ്പെടുത്തുന്നുമില്ല”
ശ്രുതി പറയുന്നു. ജനുവരി 28നായിരുന്നു അവരുടെ ജന്മദിനം. ലണ്ടന്‍ സ്വദേശിയായ നടന്‍ മൈക്കലുമായി ശ്രുതി അടുപ്പത്തിലാണെന്ന് മാധ്യമങ്ങള്‍ ഏറെ നാളായി
പറയുന്നതാണ്. ഇരുവരും കൂടെക്കൂടെ കാണാറുണ്ട്. ശ്രുതിയെ കാണാനായി മുംബെയില്‍ എത്തിയ മൈക്കലിന്‍റെ ചിത്രങ്ങള്‍ അടുത്തിടെ പപ്പരാസികള്‍ വഴി പ്രചരിച്ചിരുന്നു.

“മൈക്കലിനോടൊപ്പമാണ് ഞാന്‍ കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. അദ്ദേഹം വളരെ ശാന്തനാണ്, ആ താടിയാണ്‌ എനിക്ക് കൂടുതല്‍ ഇഷ്ടമായത്.”
നടി കൂട്ടിച്ചേര്‍ത്തു.

കാര്യങ്ങള്‍ ഇത്രത്തോളമായെങ്കിലും വിവാഹം ഈ വര്‍ഷം ഉണ്ടാകില്ലെന്ന് പറയാനും ശ്രുതി ഹാസന്‍ മറന്നില്ല. എല്ലാം സമയമാകുമ്പോള്‍ പറയാമെന്നാണ് അവരുടെ വാഗ്ദാനം. അച്ഛനോടൊപ്പം അഭിനയിക്കുന്ന സബാഷ് നായിഡുവാണ് ശ്രുതിയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. അതിന് ശേഷം അവര്‍ പുതിയ ചിത്രങ്ങളൊന്നും ഏറ്റെടുക്കാത്തത് ഏറെ അഭ്യുഹങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button