ബോളിവുഡിലെ ജനപ്രിയ ജോഡികളാണ് രണ്‍വീര്‍ സിംഗും ദീപിക പദുകോണും. രാംലീല, ബജിറാവു മസ്താനി, പദ്മാവത് തുടങ്ങി മൂന്ന് സിനിമകളില്‍ മാത്രമാണ് ഒന്നിച്ചഭിനയിച്ചതെങ്കിലും ആ ചിത്രങ്ങള്‍ വന്‍വിജയമായതോടെ അവര്‍ പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറി. സഞ്ജയ് ലീല ബന്‍സാലിയാണ് മൂന്ന് ചിത്രങ്ങളും സംവിധാനം ചെയ്തത്.
രണ്‍വീറും ദീപികയും പ്രണയത്തിലാണെന്ന് ഇന്ന് എല്ലാവര്ക്കും അറിയാം. ഇരുവരുടെയും വിവാഹ തിയതി നിശ്ചയിച്ച വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. അതിനിടയില്‍ കാമുകന്റെ ചിത്രത്തിന് താഴെ ദീപിക ഇട്ട കമന്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഹാള്ഓഫ്ഫെയിം അവാര്‍ഡ് സ്വീകരിക്കുന്ന ഫോട്ടോ രണ്‍വീര്‍ സിംഗ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത് അടുത്തിടെയാണ്. അതിന് താഴെ ദീപിക ഇട്ട കമന്റ് ആരാധകര്‍ക്കിടയില്‍ തരംഗമായി. എന്റേത് എന്നാണ് നടി പറഞ്ഞത്. ഒരുപാട് ലൈക്കുകള്‍ കിട്ടിയതോടെ ദീപിക പെട്ടെന്ന് തന്നെ കമന്റ് ഡിലേറ്റ് ചെയ്തു. പക്ഷെ അതിനകം എടുത്ത സ്ക്രീന്‍ഷോട്ടുകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
Post Your Comments