രജനികാന്തിനെ പോലൊരു വ്യത്യസ്തനായ നടന് വേറെയുണ്ടാകില്ല. അഭിനയത്തികവല്ല, ജീവിതത്തില്‍ പുലര്‍ത്തുന്ന ലാളിത്യമാണ് നടനെ വ്യത്യസ്തനാക്കുന്നത്. സൂപ്പര്‍താര പദവിയില്‍ വിരാജിക്കുമ്പോഴും ആത്മീയ വഴികളില്‍ കൂടി സഞ്ചരിക്കാനാണ് അദ്ദേഹത്തിന് കൂടുതല്‍ താല്പര്യം.
വര്‍ഷത്തില്‍ ഒരിക്കലെങ്കിലും രജനി ഹിമാലയത്തില്‍ പോകാറുണ്ട്. അവിടെ ദിവസങ്ങളോളം ഗുഹകളില്‍ തപസ് ചെയ്ത് മനസ് ചിട്ടപ്പെടുത്തിയതിന് ശേഷമായിരിക്കും മടങ്ങി വരുക. ഇപ്പോഴും അദ്ദേഹം അങ്ങനെയൊരു ഹിമാലയ യാത്രയിലാണ്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി കഴിഞ്ഞ ആഴ്ചയാണ് രജനി പതിവ് ആത്മീയ യാത്രയ്ക്ക് തിരിച്ചത്.
നടന്റെ യാത്രയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തു വന്നു.
Post Your Comments