CinemaGeneralLatest NewsMollywood

പൃഥ്വിരാജ് പറയുന്നതെല്ലാം ഇനി മോഹന്‍ലാല്‍ അനുസരിക്കും

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ നായകനാകുന്നു എന്ന് മോഹന്‍ലാല്‍ മാസങ്ങള്‍ക്ക് മുമ്പാണ് പ്രഖ്യാപിച്ചത്. മുരളി ഗോപിയുടെ തിരക്കഥ, യുവനടന്മാരില്‍ ശ്രദ്ധേയനായ പൃഥ്വിരാജിന്‍റെ സംവിധാനം, നടന വിസ്മയം മോഹന്‍ലാലിന്‍റെ സാന്നിദ്ധ്യം. ഇക്കാരണങ്ങള്‍ കൊണ്ട് പ്രേക്ഷകര്‍ അക്ഷമയോടെ ലൂസിഫര്‍ എന്ന സിനിമയെ കാത്തിരിക്കാന്‍ തുടങ്ങി. പക്ഷെ ലാലിന്‍റെയും പൃഥ്വിയുടെയും തിരക്ക് കൊണ്ട് സിനിമ നീണ്ടു പോയി. ഇടയ്ക്ക് പ്രോജക്റ്റ് ഉപേക്ഷിച്ചു എന്ന വാര്‍ത്തയും പരന്നു. എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് ലൂസിഫര്‍ വരുകയാണ്.

മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ഒടിയന്‍ പൂര്‍ത്തിയായാല്‍ ഉടനെ പൃഥ്വിരാജ് സിനിമയില്‍ ജോയിന്‍ ചെയ്യും. ജൂണിലായിരിക്കും ചിത്രീകരണം തുടങ്ങുക. ആടുജീവിതത്തിന്‍റെ ആദ്യ ഷെഡ്യുള്‍ തീര്‍ത്തതിനു ശേഷം പൃഥ്വിരാജ് മേയ് അവസാനത്തോടെ ലൂസിഫറിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കും. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത് ആദ്യമായിട്ടാണ്. മുരളിയുടെ മാസ്റ്റര്‍പീസ് വര്‍ക്കായിരിക്കും ലൂസിഫര്‍ എന്ന് കരുതപ്പെടുന്നു. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മിക്കുന്നത്.

shortlink

Post Your Comments


Back to top button